Plane Crash: മ്യാൻമറിന്റെ സൈനിക വിമാനം മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ തകർന്നുവീണു; ആറ് പേർക്ക് പരിക്ക്

Plane Crash In Mizoram: പരിക്കേറ്റവരെ ലെങ്പുയിയിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 23, 2024, 02:51 PM IST
  • വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ മിസോറാമിൽ അഭയം തേടിയ മ്യാൻമർ സൈനികരെ തിരികെ കൊണ്ടുപോകാനായി എത്തിയ വിമാനമാണ് ലാൻഡിങ്ങിനിടെ തകർന്നുവീണത്
  • പരിക്കേറ്റവരെ ലെങ്പുയിയിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു
Plane Crash: മ്യാൻമറിന്റെ സൈനിക വിമാനം മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ തകർന്നുവീണു; ആറ് പേർക്ക് പരിക്ക്

ഐസ്വാൾ: മ്യാൻമർ സൈനിക വിമാനം മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ തകർന്നുവീണു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പൈലറ്റിനെക്കൂടാതെ 14 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും ആറ് പേർക്ക് പരിക്കേറ്റതായും എട്ട് പേർ സുരക്ഷിതരായിരിക്കുന്നുവെന്നും മിസോറാം ഡിജിപി അറിയിച്ചു.

വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ മിസോറാമിൽ അഭയം തേടിയ മ്യാൻമർ സൈനികരെ തിരികെ കൊണ്ടുപോകാനായി എത്തിയ വിമാനമാണ് ലാൻഡിങ്ങിനിടെ തകർന്നുവീണത്. പരിക്കേറ്റവരെ ലെങ്പുയിയിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

ALSO READ: ചൈനയിൽ ശക്തമായ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി

അരാക്കൻ വിമത​ഗ്രൂപ്പുകൾ സൈനിക ക്യാമ്പ് ആക്രമിച്ചതിനെ തുടർന്ന് നൂറുകണക്കിന് മ്യാൻമർ സൈനികർ കഴിഞ്ഞയാഴ്ച മിസോറാമിലെ ലോങ്ട്ലായ് ജില്ലയിൽ അഭയം തേടിയിരുന്നു. അസം റൈഫിൾസിന്റെ കീഴിലാണ് ഇവർ മിസോറാമിൽ തങ്ങിയത്.

മ്യാൻമർ എയർഫോഴ്സിന്റെ വിമാനത്തിൽ കഴിഞ്ഞ ദിവസം 184 സൈനികരെ തിരികെ കൊണ്ടുപോയിരുന്നതായി അസം റൈഫിൾസ് ഔദ്യോ​ഗിക പ്രസ്താവനയിൽ അറിയിച്ചിരുന്നു. ബാക്കിയുള്ള 92 പേരെ തിരിച്ചയക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. ഒരു കേണലിന്റെ നേതൃത്വത്തിൽ 30 ഓഫീസർമാരും 240 സൈനികരുമാണ് വിഘടനവാദികളുടെ ആക്രമണത്തെ തുടർന്ന് മിസോറാമിൽ അഭയം തേടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News