Mysuru Darbhanga Express Accident: കവരൈപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം

Tamil Nadu Train Accident: മൈസുരു-ദർബാംഗ ട്രെയിൻ ഇന്നലെ രാത്രി എട്ടരയോടെ റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്

Written by - Zee Malayalam News Desk | Last Updated : Oct 12, 2024, 07:46 AM IST
  • കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്
  • 4 പേരുടെ നില ഗുരുതരം
  • ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്
Mysuru Darbhanga Express Accident: കവരൈപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്നാട് തിരുവള്ളൂവർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റതായും 4 പേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോർട്ട് . ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 

Also Read: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾ പാളം തെറ്റി, തീപിടിച്ചു

മൈസുരു-ദർബാംഗ ട്രെയിൻ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി എട്ടരയോടെ റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൊത്തം 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദക്കിയിരുന്നു.  മാത്രമല്ല 16 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ഇടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെട്ടുകയും മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു.

Also Read: മേട രാശിക്കാർക്ക് ബിസിനസിൽ ലാഭം, മിഥുന രാശിക്കാരുടെ മുടങ്ങിയ കാര്യങ്ങൾ നടക്കും, അറിയാം ഇന്നത്തെ രാശിഫലം!

അപകടത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് അപകടസ്ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് പറഞ്ഞത്. അപകടത്തിൽ ഉന്നതതല അന്വേഷണം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: 100 വർഷങ്ങൾക്ക് ശേഷം സമസപ്തക യോഗം; ഇവർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ, ആസ്തി കൂടും!

ഇതിനിടയിൽ ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്: 044-25354151, 044-24354995. അതുപോലെ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ റെയിൽവേ ഡിവിഷനുകളും അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. ഗുഡൂർ: 08624 250795, ഓംഗോൾ: 08592 280306, വിജയവാഡ: 0866 2571244, നെല്ലൂർ: 0861 2345863.

അപകടത്തെ തുടർന്ന് യാത്രക്കാരെ ദർഭംഗയിലേക്കോ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കോ കൊണ്ടുപോകുന്നതിന് ചെന്നൈയിൽ ഒരു പുതിയ ട്രെയിൻ തയ്യാറായിട്ടുണ്ടെന്നും. യാത്രക്കാർക്ക് സൗജന്യ ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്നും ദക്ഷിണ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News