NCERT Syllabus: ജനാധിപത്യം, പിരിയോഡിക് ടേബിള്‍,ഊര്‍ജ സ്രോതസുകള്‍ സിലബസ്സിൽ നിന്നും ഔട്ട്; എന്‍സിഇആര്‍ടി നീക്കം വിവാദത്തിൽ

 Democracy, periodic table, energy sources out of syllabus in NCERT: ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ഒഴിവാക്കിയ വിഷയങ്ങളിൽ ഉൾപ്പെടും.  

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 06:18 PM IST
  • ഗാന്ധി വധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം തുടങ്ങിയ ഭാഗങ്ങൾക്കു പിന്നാലെ ജനാധിപത്യം ഉൾപ്പെടെയുള്ളവ കൂടി പാഠഭാഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോൾ വിവാദമായത്.
  • ഒഴിവാക്കിയ വിഷയങ്ങളിൽ ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ഉൾപ്പെടും.
NCERT Syllabus: ജനാധിപത്യം, പിരിയോഡിക് ടേബിള്‍,ഊര്‍ജ സ്രോതസുകള്‍ സിലബസ്സിൽ നിന്നും ഔട്ട്; എന്‍സിഇആര്‍ടി നീക്കം വിവാദത്തിൽ

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠ്യപദ്ധതിയിൽ 10–ാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജ സ്രോതസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കിയ തീരുമാനം വിവാദത്തിൽ. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുക എന്ന പേരിലാണ് മേൽ പറ‍ഞ്ഞ ഭാ​ഗങ്ങൾ നീക്കം ചെയ്തത്.  ഗാന്ധി വധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം തുടങ്ങിയ ഭാഗങ്ങൾക്കു പിന്നാലെ ജനാധിപത്യം ഉൾപ്പെടെയുള്ളവ കൂടി പാഠഭാഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോൾ വിവാദമായത്.

 പുതിയതായി പുറത്തിറക്കിയ എന്‍സിഇആര്‍ടി പാഠപുസ്തകത്തിൽ നിന്നാണ് പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജ സ്രോതസ്സുകള്‍ തുടങ്ങിയ സുപ്രധാന ഭാഗങ്ങൾ എടുത്തുമാറ്റിയത്. 10–ാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും പരിസ്ഥിതി സുസ്ഥിരത സംബന്ധിച്ച പാഠഭാഗവും  നീക്കി. ഒഴിവാക്കിയ വിഷയങ്ങളിൽ  ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ഉൾപ്പെടും. 

ALSO READ:  ബാഗിൽ ബോംബുണ്ടെന്ന് ഭീഷണി, മുംബൈ വിമാനത്താവളത്തിൽ പരിഭ്രാന്തി പടര്‍ത്തി യുവതി

വിദ്യാർഥികളുടെ പഠനഭാരം കോവിഡിന്റെ പശ്ചാത്തലത്തിൽ ലഘൂകരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് എൻസിഇആർടി ഉയർത്തുന്ന വാദം. പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ വന്നിട്ടുള്ള ആവർത്തനങ്ങൾ ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ ഒഴിവാക്കുക എന്നീ കാരണങ്ങളും മേൽപ്പറഞ്ഞ പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതിനു കാരണമായി എൻസിഇആർടി ചൂണ്ടിക്കാണിക്കുന്നു. 

ഇതിനുമുന്നേ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്ന കത്തെഴുതി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഇവർ ഉന്നയിച്ച വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. കോവിഡ് കാരണം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഇതേക്കുറിച്ച് പഠിക്കാനോ അറിയുനവാനോ താൽപര്യമുണ്ടെങ്കിൽ  ഡാര്‍വിന്‍ സിദ്ധാന്തം വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൂടാതെ ഈ ഭാഗങ്ങൾ 12–ാം ക്ലാസിൽ പഠിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News