NEET MDS 2023 : നീറ്റ് എംഡിഎസിന് അപേക്ഷിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി; ചെയ്യേണ്ടത് ഇത്രമാത്രം

NEET MDS 2023 Application : മാർച്ച് 11നാണ് നീറ്റ് എംഡിഎസ് പരീക്ഷ എൻബിഇ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 30, 2023, 06:38 PM IST
  • മാർച്ച് 11നാണ് ദേശീയ മെഡിക്കൽ സയൻസ് എക്സാമിനേഷൻ ബോർഡ് പരീക്ഷ സംഘടിപ്പിക്കുക.
  • നേരത്തെ ജനുവരി 8ന് പരീക്ഷ നടത്താനായിരുന്നു ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരുന്നത്.
  • പിന്നീട് അത് മാറ്റുകയായിരുന്നു.
NEET MDS 2023 : നീറ്റ് എംഡിഎസിന് അപേക്ഷിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി; ചെയ്യേണ്ടത് ഇത്രമാത്രം

ഡെന്റൽ സർജറിയിൽ ബിരുദാന്തര ബിരുദത്തിനുള്ള (എംഡിഎസ്) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ അവസാന തീയതി ഇന്ന്. അപേക്ഷ സമർപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്ക് natboard.edu.in or nbe.edu.in വെബ്സൈറ്റിൽ കയറി അപേക്ഷിക്കാവുന്നതാണ്.

മാർച്ച് 11നാണ് ദേശീയ മെഡിക്കൽ സയൻസ് എക്സാമിനേഷൻ ബോർഡ് പരീക്ഷ സംഘടിപ്പിക്കുക. നേരത്തെ ജനുവരി 8ന് പരീക്ഷ നടത്താനായിരുന്നു ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരുന്നത്. പിന്നീട് അത് മാറ്റുകയായിരുന്നു. 

ALSO READ : Coast Guard Recruitment 2023: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റ്, വമ്പൻ ശമ്പളം, അപേക്ഷിക്കേണ്ട വിധം

ഇപ്പോൾ സമർപ്പിക്കുന്ന അപേക്ഷയിൽ ഏതേലും തരത്തിൽ തിരത്തലുകൾ ഉണ്ടെങ്കിൽ ഫെബ്രുവരി രണ്ട് മുതൽ അഞ്ചാം തീയതി വരെ എൻബിഇഎംഎസ് അവസരം നൽകുന്നതാണ്. അഡ്മിറ്റ് കാർഡ് ഫെബ്രുവരി 22ന് പുറത്ത് വിടും. പരീക്ഷ ഫലം മാർച്ച് 31ന് പ്രഖ്യാപിക്കും.

അപേക്ഷ എങ്ങനെ സമർപ്പിക്കാം?

എൻബിഇയുടം ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in പ്രവേശിക്കുക

ഹോം പേജിൽ തന്നെയുള്ള NEET MDS ടാബിൽ ക്ലിക്ക് ചെയ്യുക

തുടർന്ന് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ലഭിക്കുന്നതാണ്

ആദ്യം രജിസ്റ്റർ ചെയ്യുക. തുടർന്ന് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക

ശേഷം പരീക്ഷ ഫീസ് ഓൺലൈനിലൂടെ അടയ്ക്കുക

പരീക്ഷ ഫീസ് അടച്ചതിന് ശേഷം ഫോം സമർപ്പിക്കുക. തുടർന്ന് ലഭിക്കുന്ന കൺഫേർമേഷൻ ഫോം ഡൌൺലോഡ് ചെയ്ത് സുക്ഷിക്കുക

ചെന്നൈ പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക. ചെന്നൈയിലെ പരീക്ഷ കേന്ദ്രത്തിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം നിശ്ചയച്ചതിൽ അധികമായി. അതെ തുടർന്ന് മറ്റ് സെന്ററുകൾ തിരഞ്ഞെടുക്കാൻ എൻബിഇ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News