ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കി. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പോകണം. സ്വയം നിരീക്ഷണത്തിലുള്ള യാത്രക്കാർ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങളിൽ പ്രധാനപ്പെട്ടവ:
1. വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എല്ലാ രാജ്യാന്തര യാത്രക്കാരുടെയും തെർമൽ സ്ക്രീനിംഗ് നടത്തും. ഓൺലൈനായി പൂരിപ്പിച്ച സെൽഫ് ഡിക്ലറേഷൻ ഫോം എയർപോർട്ട് ഹെൽത്ത് സ്റ്റാഫിനെ കാണിക്കണം.
2. സ്‌ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തുന്ന യാത്രക്കാരെ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യുകയും ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സയ്ക്കായി മാറ്റുകയും ചെയ്യും. പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാൽ അവരുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കും.
3. പുതിയ മാർഗനിര്‍ദേശങ്ങൾ ഫെബ്രുവരി 14 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
4. റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ക്വാറൻൈൻ ഒഴിവാക്കി.
5. രോഗം സ്ഥിരീകരിച്ചാൽ മാത്രമേ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...