അഹമ്മദാബാദ്: ഗുജറാത്തിലെ നവ്സാരിയിൽ ബസും കാറും കൂട്ടിയിടിച്ച് ഒമ്പത് പേരുടെ ജീവൻ പൊലിഞ്ഞു. 28 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ രാത്രിയാണ്. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബസ് എസ്.യു.വി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Gujarat | Several people injured in a collision between a bus and a car in Navsari. Injured admitted to hospital. More details awaited. pic.twitter.com/AFUabv1dSB
— ANI (@ANI) December 31, 2022
Also Read: ബജറ്റിന് മുമ്പ് അഴിച്ചുപണി; കേന്ദ്ര മന്ത്രിസഭയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത
ഇടിയിൽ കാർ പൂർണമായും തകർന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്ന ആളുകളായിരുന്നു ബസിലുണ്ടായിരുന്നത്. ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ഒൻപതു പേരിൽ എട്ടു പേരും മരണമടഞ്ഞു. ബസിലുള്ളവർക്കാണ് പരിക്കേറ്റത്. നിസാര പരിക്കുകളോടെ ചികിത്സ തേടിയവർ ആശുപത്രി വിട്ടുവെങ്കിലും 11 പേർ ഇപ്പോഴും ചികിത്സയിലാണ്.
Also Read: Lukcy Zodiac Sign: കുബേര കൃപയാൽ പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!
ഗുജറാത്തിലെ അംകലേശ്വർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവർ വൽസാദിൽ നിന്ന് മടങ്ങുകയായിരുന്നു. വെസ്മ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി അമിത് ഷായും ദുഃഖം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...