അജിത് ഡോവൽ തബ്ലിഗി ജമാഅത്തിലെ ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ

ഡൽഹിയിലെ നിസാമുദ്ദീനിൽ (Nizamuddin) നടന്ന തബ്ലീഗി  ജമാഅത്ത് പരിപാടിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. 

Last Updated : Apr 1, 2020, 04:25 PM IST
അജിത് ഡോവൽ തബ്ലിഗി   ജമാഅത്തിലെ ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീനിൽ (Nizamuddin) നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. 

മാർച്ച് 28-29 ന് രാത്രിയിൽ തബ്ലിഗി ജമാഅത്തിലെ മൗലാന സാദ് (Maulana Saad ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ (Ajit Doval, NSA)ബന്ധപ്പെട്ടിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. 

അജിത് ഡോവലുമായി നടത്തിയ സംഭാഷണത്തിന് ശേഷം തബ്ലിഗി ജമാഅത്തിലെ ആളുകൾ അവിടെനിന്നും മാറാൻ സമ്മതിക്കുകയായിരുന്നു.  ആ സമയം ഡോവൽ മൗലാനോട് കേന്ദ്രത്തിൽ ഉണ്ടായിരുന്ന എല്ലാവർക്കും കൊറോണ പരിശോധന നടത്താൻ ആവശ്യപ്പെട്ടിരുന്നു.

കൊറോണ കേസുകൾ തബ്ലിഗി ജമാഅത്തിന്റെ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്ത കാര്യത്തെ വളരെ ഗൗരവത്തോടെയാണ് അജിത് ഡോവലും ആഭ്യന്തര മന്ത്രി അമിത്ത് ഷായും നോക്കികണ്ടത്. 

ഇക്കാര്യം കോറോണയെ തുരത്താൻ വേണ്ടി മല്ലിടുന്ന കേന്ദ്ര-സംസ്ഥാന സർക്കറിന്റെ ഉറക്കം കെടുത്തിയെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഈ പരിപാടിയിൽ പങ്കെടുത്ത ശേഷം ആളുകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും മടങ്ങി പോകുകയും ചെയ്തിരുന്നു. 

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ നിന്ന് 34 പേർ ഈ പരിപാടിയിൽ പങ്കെടുത്തതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെയെല്ലാം കണ്ടെത്തി ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

എല്ലാവരുടെയും രക്തസാമ്പിളുകൾ കൊറോണ വൈറസ് പരിശോധനയ്ക്കായി അയച്ചിരുന്നു അതിൽ 2 പേർക്ക്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

നിസാമുദ്ദീനിൽ നടന്ന  ഈ പരിപാടിയിൽ പങ്കെടുക്കാൻ നോയിഡയിൽ നിന്നും 13 പേർ എത്തിയിരുന്നു. ഇതിനെക്കുറിച്ച് ഡൽഹി പൊലീസ് നോയിഡ പൊലീസിന് വിവരം നല്കിയിട്ടുണ്ട്. 

Also read: നിസാമുദ്ദീനിലെ തബ്ലീഗ് മത സമ്മേളനം;തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ കേന്ദ്രം;അജിത്‌ ഡോവലിന് ചുമതല

ഈ 13 പേരിൽ ഒരാളെക്കുറിച്ച് നോയിഡ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ നോയിഡയിലെ ഹിമായത്ത് നഗറിൽ താമസിക്കുന്ന ആളാണ്. ഇയാളെ അവിടെത്തന്നെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ള 12 പേരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. 

ഇതിനിടയിൽ നിസാമുദ്ദീനിലെ അൽമി മർകാസിൽ 36 മണിക്കൂർ ദൈർഘ്യമുള്ള ശ്രമത്തിലൂടെ പുലർച്ചെ നാല് മണിക്ക് കെട്ടിടം മുഴുവൻ ഒഴിപ്പിച്ചു. ഇവിടെനിന്നും 2361 ഓളം പേരെ നീക്കം ചെയ്തിട്ടുണ്ട്. 

ഇതിൽ 617 പേരെ ആശുപത്രികളിലും ബാക്കിയുള്ളവരെ quarantine ലും  പ്രവേശിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച, നിസാമുദ്ദീൻ  തബ്ലിഗി ജമാഅത്തിലെ മർകാസിൽ നിന്ന് 1548 പേരെ നീക്കം ചെയ്തതു. 

ഇവരെയെല്ലാം ഡിടിസി ബസുകളിൽ ഡൽഹിയിലെ വിവിധ ആശുപത്രികളിലേക്കും quarantine കേന്ദ്രങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ട്.  തബ്ലിഗി ജമാഅത്തുമായി ബന്ധപ്പെട്ട 24 പേർക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊറോണയുടെ ആദ്യഘട്ട  ലക്ഷണങ്ങളെത്തുടർന്ന് ഡൽഹിയിൽ 714 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 441 പേർ തബ്ലിഗി ജമാഅത്തിൽ നിന്നുള്ളവരാണ്. 

ഒരുവിധത്തിൽ പറഞ്ഞാൽ  തബ്ലിഗി ജമാഅത്ത് ഡൽഹിയെ കൊറോണ വൈറസിന്റെ ഹോട്ട്‌സ്പോട്ടാക്കി മാറ്റിയെന്നുതന്നെ പറയാം. ഈ ജമാഅത്തുമായി ബന്ധപ്പെട്ട 8 ഓളം പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണമടഞ്ഞിട്ടുണ്ട്. 

ഇതുവരെയായി  ജമാഅത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത 84 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്  ഡൽഹിയിലുള്ള 24 പേർ  തെലങ്കാനയിൽ നിന്നുള്ള 15 പേർ കൂടാതെ തമിഴ്‌നാട്ടിൽ നിന്നുള്ള 45 പേരുമാണ്. 

നിസാമുദ്ദീൻ മർക്കസ് സമ്മളനത്തിലെ മുതിർന്ന അംഗങ്ങൾക്ക് ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പ് നല്കുന്ന വീഡിയോ ഡൽഹി പൊലീസ് പുറത്തുവിട്ടിരുന്നു..   

Trending News