ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. പാര്‍ട്ടിയാണ് വലുത്, അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നാല്‍ മതിയെന്നും ഗ്രൂപ്പ് കളിക്കണമെന്നുള്ളവര്‍ക്ക് പാര്‍ട്ടി വിടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തി സംസാരിക്കരുതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ഗാന്ധി പ്രത്യേകം ചര്‍ച്ച നടത്തുകയാണ്.