Nobel for Modi: 'മോദി വിശ്വസ്തനായ നേതാവ്'; സമാധാന നൊബേലിന് പരി​ഗണിക്കുന്നവരിൽ നരേന്ദ്രമോദിയും

ലോക സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖം മോദിയെന്ന് നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്​ലേ തോജെ.

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 12:52 PM IST
  • രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം തടയാനും സമാധാനം സ്ഥാപിക്കാനും കഴിവുള്ള വിശ്വസ്തനായ നേതാവാണ് നരേന്ദ്രമോദിയെന്ന് അസ്​ലേ തോജെ വിശദീകരിച്ചു.
  • റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യയുടെ പങ്ക് പ്രധാനപ്പെട്ടതാണ്.
  • ഇന്ത്യയുടെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ മോദി പങ്കെടുക്കുന്നുണ്ടെന്നും അസ്​ലേ കൂട്ടിച്ചേര്‍ത്തു.
Nobel for Modi: 'മോദി വിശ്വസ്തനായ നേതാവ്'; സമാധാന നൊബേലിന് പരി​ഗണിക്കുന്നവരിൽ നരേന്ദ്രമോദിയും

ന്യൂഡല്‍ഹി: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരി​ഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്​ലേ തോജെയുടേതാണ് വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അസ്​ലേ അഭിപ്രായപ്പെട്ടു. വളരെ വിശ്വസ്തനായ നേതാവാണ് മോദി. 

സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഏറ്റവും ശക്തനായ മത്സരാർത്ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് അസ്​ലേ പറയുന്നത്. ഇന്ന് ലോക സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ വലിയ ആരാധകനാണ് താനെന്നും തോജെ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം തടയാനും സമാധാനം സ്ഥാപിക്കാനും കഴിവുള്ള വിശ്വസ്തനായ നേതാവാണ് നരേന്ദ്രമോദിയെന്ന് അസ്​ലേ തോജെ വിശദീകരിച്ചു.

Also Read: Success story: 30 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സമൂസ വിൽക്കാനിറങ്ങി: യുവദമ്പതികളുടെ പ്രതിദിന വരുമാനം കേട്ടാൽ ഞെട്ടും!

 

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ മോദി പങ്കെടുക്കുന്നുണ്ടെന്നും അസ്​ലേ കൂട്ടിച്ചേര്‍ത്തു. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും സംഘർഷങ്ങൾ പരിഹരിക്കുന്നതിനും നിർണായക സംഭാവനകൾ നൽകിയവരെ അംഗീകരിക്കുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലോകത്തിലെ ഏറ്റവും അഭിമാനകരമായ പുരസ്കാരങ്ങളിലൊന്നായതിനാൽ തോജെയുടെ പ്രസ്താവനയ്ക്ക് കാര്യമായ പ്രാധാന്യമുണ്ട്. ഇതിന് മുൻപും പലതവണ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പ്രധാനമന്ത്രി മോദിയുടെ പേര് ഉയർന്നു വന്നിരുന്നു.

അന്താരാഷ്ട്ര യോഗ ദിനം, ഇന്റർനാഷണൽ സോളാർ അലയൻസ് തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അഭിമാനകരമായ അവാർഡ് ലഭിക്കണമെന്ന് നിരവധി ആളുകൾഅഭിപ്രായപ്പെടുന്നുണ്ട്.

2018ൽ നരേന്ദ്രമോ​ദിക്ക് സിയോൾ സമാധാന സമ്മാനം ലഭിച്ചിരുന്നു. മനുഷ്യരാശിയുടെ ഐക്യത്തിനും രാജ്യങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനും ലോകസമാധാനത്തിനും നൽകിയ സംഭാവനകളിലൂടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് സിയോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്നതാണ് സിയോൾ സമാധാന സമ്മാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News