Calcutta High Court: ഭര്‍ത്താവിന്‍റെ ബീജത്തിന് ഭാര്യയ്ക്ക് മാത്രം അവകാശം...!!

സുപ്രധാന വിധി  പ്രസ്താവനയുമായി കൊൽക്കത്ത ഹൈക്കോടതി... 

Written by - Zee Malayalam News Desk | Last Updated : Jan 22, 2021, 07:07 PM IST
  • നിര്യാതനായ ഭര്‍ത്താവിന്‍റെ ബീജത്തിന്‍റെ (Semen) അവകാശം ഭാര്യയ്ക്ക് മാത്രമാണ് എന്ന് സുപ്രധാന വിധിയില്‍
    കൊല്‍ക്കത്ത ഹൈക്കോടതി (Kolkata High Court) പ്രസ്താവിച്ചു.
  • മരിച്ചുപോയ ഏക മകന്‍റെ ബീജത്തിന് അവകാശ മുന്നയിച്ച് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സബ്യസാച്ചി ബട്ടാചാര്യ നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്.
Calcutta High Court: ഭര്‍ത്താവിന്‍റെ ബീജത്തിന് ഭാര്യയ്ക്ക് മാത്രം അവകാശം...!!

Kolkata: സുപ്രധാന വിധി  പ്രസ്താവനയുമായി കൊൽക്കത്ത ഹൈക്കോടതി... 

നിര്യാതനായ  ഭര്‍ത്താവിന്‍റെ ബീജത്തിന്‍റെ (Semen) അവകാശം ഭാര്യയ്ക്ക് മാത്രമാണ് എന്ന് സുപ്രധാന വിധിയില്‍  
കൊല്‍ക്കത്ത ഹൈക്കോടതി  (Kolkata High Court) പ്രസ്താവിച്ചു.

മരിച്ചുപോയ ഏക മകന്‍റെ ബീജത്തിന് അവകാശ മുന്നയിച്ച് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സബ്യസാച്ചി ബട്ടാചാര്യ നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്.   

ബീജബാങ്കില്‍  സൂക്ഷിച്ചിരിയ്ക്കുന്ന മകന്‍റെ ബീജത്തിന്  അവകാശവാദം ഉന്നയിച്ച പിതാവിന്‍റെ ഹര്‍ജി തള്ളിയ ഹൈക്കോടതി,  ബീജത്തിന്‍റെ അവകാശം ഭാര്യക്ക്‌ മാത്രമാണെന്നും  മരുമകള്‍ക്കെതിരെ ഉത്തരവിടാനാകില്ല എന്നും ചൂണ്ടിക്കാട്ടി.

2020 മാര്‍ച്ചിലാണ് ഇദ്ദേഹം  മകന്‍റെ ബീജത്തിന് അവകാശം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.  അവരുടെ മരുമകള്‍ പിതാവിന്  ബീജം ലഭിക്കാനുള്ള  അനുമതി നല്‍കാന്‍ വിസമ്മതിക്കുക മാത്രമല്ല, അവരുടെ അപേക്ഷ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബീജ ബാങ്കുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത സമയത്തിനു ശേഷം  ബീജം നഷ്ടമായേക്കാം. ഇതൊഴിവാക്കാനാണ് ബീജത്തിന്‍റെ അവകാശത്തിനായി പിതാവ്  കോടതിയെ സമീപിച്ചത്. ബീജം  
നശിപ്പിക്കപ്പെടുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ 'അവര്‍ക്ക് അവരുടെ കുലം നഷ്ടപ്പെടും' എന്നും
 പിതാവ് ഭയപ്പെട്ടു. എന്നാല്‍, മരിച്ചുപോയത് ഹര്‍ജിക്കാരന്‍റെ  ഏകമകന്‍ മാത്രമാണെങ്കിലും ബീജത്തിന് അവകാശി മകന്‍റെ  ഭാര്യ മാത്രമാണെന്നാണ്  കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കിയത്.

മകന്‍റെ ബീജം സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കാന്‍ അച്ഛന് മൗലികാവകാശം ഇല്ലെന്നും  അച്ഛനും മകനുമാണ് എന്ന് കരുതി മകന് സന്തതിപരമ്പര  ഉണ്ടാകണമെന്ന് അവകാശപ്പെടാന്‍ അച്ഛന് കഴിയില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍,  പിതാവിന്‍റെ  അപേക്ഷയോട് അനുഭാവം കാണിക്കണമെന്ന് യുവതിയോട്  കോടതി നിര്‍ദ്ദേശിക്കുകയും  ചെയ്തു.

മുന്‍പ് ഇതേ ആവശ്യവുമായി  ഇദ്ദേഹം ബീജ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍, ബീജ ബാങ്ക് ഈ ആവശ്യം നിരാകരിച്ചിരുന്നു. ബീജത്തിന്‍റെ ഉടമ മരിച്ചതോടെ ആരുടെ  ഗർഭധാരണത്തിനായാണോ ബീജം സൂക്ഷിച്ചിരിയ്ക്കുന്നത് അവര്‍ക്ക് മാത്രമാണ് അതില്‍ അവകാശം എന്നും ബീജ ബാങ്ക്  ചൂണ്ടിക്കാട്ടിയിരുന്നു.

Also read: Child abuse:ചരിത്രം കുറിച്ച് Uttar Pradesh, വിചാരണ തുടങ്ങി 29 ാം ദിവസം പ്രതിക്ക് വധശിക്ഷ

ശരീരത്തില്‍ അനിയന്ത്രിതമായി ഹീമോഗ്ലോബിന്‍ രൂപപ്പെടുന്ന അസുഖമായിരുന്നു ഇദ്ദേഹത്തിന്‍റെ ഏകമകന്. ഡല്‍ഹി ആശുപത്രിയിലായിരുന്നു ചികിത്സ. വിദഗ്ധ ഉപദേശത്തിന്‍റെ  അടിസ്ഥാനത്തിലാണ്  2015ല്‍ മകന്‍ വിവാഹം കഴിച്ചതും  ബീജം ശീതീകരിച്ച്‌ സൂക്ഷിച്ചിരുന്നതും. തനിക്കുള്ള അസുഖം മൂലം  ഭാവിയിലേക്ക് ഉപയോഗിക്കാനായി ആയിരുന്നു ഈ നടപടി.

Trending News