Viral Video: തലയുയർത്തി നിൽക്കുന്ന പാമ്പ്, ഇങ്ങനെയൊക്കെ സാധിക്കുമോ എന്ന് സോഷ്യൽ മീഡിയ! വീഡിയോ വൈറൽ

Snake Viral Video: ഇൻറർനെറ്റിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടവർ പാമ്പിന് ഇങ്ങനെ നിൽക്കാൻ പറ്റുമോ എന്ന അത്ഭുതത്തിലാണ്.

Written by - Zee Malayalam News Desk | Last Updated : Dec 24, 2022, 10:27 AM IST
  • പാമ്പുകൾക്ക് ഇത്തരത്തിൽ എഴുന്നേറ്റ് നിൽക്കാൻ സാധിക്കുമോ എന്ന അത്ഭുതമാണ് എല്ലാവർക്കും.
  • പത്തി വിടർത്തി നിൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത് തികച്ചും അത്ഭുതപ്പെടുത്തുന്നതാണ്.
  • മൂർഖൻ ഇങ്ങനെ നിൽക്കുന്നത് കാഴ്ചക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.
Viral Video: തലയുയർത്തി നിൽക്കുന്ന പാമ്പ്, ഇങ്ങനെയൊക്കെ സാധിക്കുമോ എന്ന് സോഷ്യൽ മീഡിയ! വീഡിയോ വൈറൽ

Snake Video: വളരെ വ്യത്യസ്തമായ ഒരു ലോകമാണ് ഇന്റർനെറ്റ്. നിരവധി വീഡിയോകളും മറ്റും ഇന്റർനെറ്റിൽ പങ്കുവെയ്ക്കപ്പെടാറുണ്ട്. ഇതിൽ പലതും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ വൈറലായ ഒരു വീഡിയോ ആണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. പാമ്പുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ ആണിത്. പാമ്പുകളുമായി ബന്ധപ്പെട്ടുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്നാൽ അഥിൽ നിന്നെല്ലാം വളരെ വ്യത്യസ്തവും നമ്മളെ അത്ഭുതപ്പെടുത്തുന്നതുമായ വീഡിയോ ആണിത്. 

സമീപകാലത്തായി വന്യമൃഗങ്ങളുടെ വീഡിയോകൾ ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ തികച്ചും വ്യത്യസ്തമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോ. സാധാരണയായി പാമ്പുകൾ ഇരപിടിക്കുന്നതോ കീരി ഉൾപ്പെടെയുള്ള മൃ​​ഗങ്ങളുമായി പോരടിക്കുന്നതൊക്കെയാണ് നമ്മൾ കാണാറുള്ളത്. 

Also Read: Viral Video : ഒറ്റ കൈ കൊണ്ട് രാജവെമ്പാലയെ പിടിക്കുന്ന പെൺക്കുട്ടി, ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

എന്നാൽ ഇവിടെ കാണാനാകുന്നത് ഒരു മനുഷ്യനെ പോലെ നിൽക്കുന്നത്. പാമ്പുകൾക്ക് ഇത്തരത്തിൽ എഴുന്നേറ്റ് നിൽക്കാൻ സാധിക്കുമോ എന്ന അത്ഭുതമാണ് എല്ലാവർക്കും. പത്തി വിടർത്തി നിൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത് തികച്ചും അത്ഭുതപ്പെടുത്തുന്നതാണ്. മൂർഖൻ ഇങ്ങനെ നിൽക്കുന്നത് കാഴ്ചക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ശരിക്കും ഒരു മനുഷ്യൻ നിൽക്കുന്നത് പോലെ തന്നെയാണ് പാമ്പ് നിൽക്കുന്നത്. 

ഈ വീഡിയോ ഇപ്പോൾ ഇൻറർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. Officialsaloni എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 264K ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News