Omicron Latest Update : രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമിക്രോൺ കോവിഡ് വകഭേദം ഡെൽറ്റയെക്കാൾ മൂന്നിരിട്ടി വ്യാപനശേഷിയുള്ളതാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിപ്പായി അറിയിച്ചു. പരിശോധനയും നിരീക്ഷണവും ആശുപത്രി സൗകര്യങ്ങളെല്ലാം സജ്ജമാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാനങ്ങളെ കത്തിലൂടെ അറിയിച്ചു.
വാർ റൂം ആരംഭിക്കാനും, കണ്ടെയ്ൻമെന്റേ സോണുകൾ തിരിച്ച നിരീക്ഷണം നടത്താൻ സംസ്ഥാനങ്ങൾ തയ്യാറെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി കത്തിലൂടെ മുന്നറിയിപ്പ് നൽകി. പ്രദേശികമായോ ജില്ല തലത്തിലോ മുന്നൊരുക്കങ്ങൾ സജ്ജമാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
ALSO READ : Omicron | ആർടിപിസിആർ പരിശോധന, ക്വാറന്റൈൻ.... ഇന്ത്യയിൽ എത്തുന്നവർ അറിയേണ്ട പ്രധാന മാർഗനിർദേശങ്ങൾ
Union Health Secy Rajesh Bhushan writes to all States/UTs: "Omicron is at least 3 times more transmissible than Delta. Hence, even greater foresight, data analysis, dynamic decision making & strict & prompt containment action are required at the local & district level"
(File Pic) pic.twitter.com/aUjZkemqeZ— ANI (@ANI) December 21, 2021
അതേസമയം നമ്മുടെ രാജ്യത്തെ ഡൽറ്റ സാന്നിധ്യം ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്, അതിനാൽ സംസ്ഥാനങ്ങൾ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടത്താൻ സംസ്ഥാനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം അറിയിച്ചു.
പത്ത് ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശത്തെ പ്രദേശികമായോ ജില്ല തലത്തിലോ കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കണമെന്ന് രാജേഷ് ഭൂഷൻ തന്റെ കത്തിൽ പറയുന്നു. അതുപോലെ തന്നെ ആശുപത്രികളിലെ കിടക്കകൾ, ഐസിയു കിടക്കൾ, ഓക്സിജൻ എന്നിവയുടെ ലഭ്യത വർധിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതുപോലെ തന്നെ വാക്സിനേഷൻ നടപടികൾ വേഗമാക്കാനും സംസ്ഥാനങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്രം നിർദേശം നൽകിട്ടുണ്ട്.
ഇന്ന് ഇതുവരെ രാജ്യത്ത് 200 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 77 രോഗികൾ രാജ്യത്തിന്റെ പുറത്ത് നിന്ന് വന്നവരാണ്.
മഹരാഷ്ട്രയിലും ഡൽഹിയിലും 54 കേസുകൾ, തെലങ്കാനയിൽ 20, കർണാടക 19, രാജസ്ഥാൻ 18, കേരളം 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...