One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഉന്നതതല സമിതി വ്യാഴാഴ്ച റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സാധ്യത

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉന്നതതല സമിതി വ്യാഴാഴ്ച റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സാധ്യത.  

Written by - Zee Malayalam News Desk | Last Updated : Mar 13, 2024, 11:06 PM IST
  • സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല എങ്കിലും റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഉന്നതതല സമിതി വ്യാഴാഴ്ച റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സാധ്യത

One Nation One Election Latest Update: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉന്നതതല സമിതി വ്യാഴാഴ്ച റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സാധ്യത.  

മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള ഈ ഉന്നതതല സമിതി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രൂപീകരിച്ചത്. ഇതിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവര്‍ ഉൾപ്പെടുന്നു. ലോക്‌സഭാ, സംസ്ഥാന നിയമസഭകളുൾപ്പെടെ വിവിധ   തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുക എന്ന വിഷയത്തില്‍ പഠനം നടത്താനാണ് സമിതി രൂപീകരിച്ചത്.

Also Read:  Arvind Kejriwal Condemns CAA: സിഎഎ ബിജെപിയുടെ വോട്ട് ബാങ്ക് തന്ത്രം; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അരവിന്ദ് കേജ്‌രിവാൾ 
 
എന്നാല്‍, സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല എങ്കിലും റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയുടെ അവസാനത്തെ അഞ്ച് അനുച്ഛേദങ്ങളിൽ ഭേദഗതികൾ സമിതി ശുപാർശ ചെയ്യുമെന്നാണ് സൂചന. 

Also Read:  Electoral Bond Update: എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി 
 
എന്തിനാണ് ഈ  ഉന്നതതല സമിതി രൂപീകരിച്ചത്? എന്താണ് ലക്ഷ്യം?

 നിലവിലുള്ള ഭരണഘടനാ ചട്ടക്കൂട് കണക്കിലെടുത്ത് ലോക്‌സഭ, സംസ്ഥാന അസംബ്ലികൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനും ശുപാർശകൾ നൽകുന്നതിനുമായി കഴിഞ്ഞ സെപ്റ്റംബറിലാണ് സമിതി രൂപീകരിച്ചത്. ലോക്‌സഭാ, സംസ്ഥാന അസംബ്ലി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ഒരൊറ്റ വോട്ടർ പട്ടികയിലും നിർദ്ദിഷ്ട റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കും.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഉന്നതതല സമിതി അംഗങ്ങള്‍  

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള സമിതിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ. സിംഗ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ എന്നിവര്‍ ഉൾപ്പെടുന്നു.

എന്നാല്‍ ഈ സമിതിയില്‍ അംഗമാകാന്‍ കോൺഗ്രസ് നേതാവ് വിസമ്മതിച്ചിരുന്നു. ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെയും കമ്മിറ്റിയിൽ അംഗമാക്കിയെങ്കിലും സമിതി  തികഞ്ഞ കപടമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വിസമ്മതിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് സമിതിയിലെ പ്രത്യേക ക്ഷണിതാവ്.

അതേസമയം, ജമ്മു കാശ്മീരില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശനം നടത്തുന്നതിനിടെ നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, കോൺഗ്രസ്, ഗുലാം നബി ആസാദിന്‍റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി എന്നിവയും ജമ്മു കശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം  നിയമസഭാ തിരഞ്ഞെടുപ്പുകൾ  നടത്തുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ജമ്മു കാശ്മീരില്‍ നിന്ന് ആരംഭിക്കാനാണ് ഇവിടുത്തെ പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 6 വര്‍ഷമായി രാഷ്ട്രപതി ഭരണത്തിൻ കീഴിലുള്ള ജമ്മു കാശ്മീരിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തണമെന്നാണ് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News