പത്മാവതിയുടെ റിലീസ് മാറ്റി

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം ‘പത്മാവതി’യുടെ റിലീസ് തീയതി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഡിസംബർ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.  

Last Updated : Nov 19, 2017, 05:02 PM IST
പത്മാവതിയുടെ റിലീസ് മാറ്റി

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം ‘പത്മാവതി’യുടെ റിലീസ് തീയതി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഡിസംബർ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.  

ജനവികാരം കണക്കിലെടുത്ത് റിലീസ് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാരും യുപി സർക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതുകൂടാതെ രാജ്പൂത് കർണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രം റിലീസിനെത്തുന്ന ഡിസംബർ ഒന്നിന് ബന്ദ് നടത്തുമെന്നും  കർണിസേന അറിയിച്ചിരുന്നു. 

ചിറ്റോട് റാണിയായ പത്മിനിയുടെ മറ്റൊരു പേരാണ് റാണി പത്മാവതി. റാണി പത്മിനി അതീവ സുന്ദരിയായിരുന്നു എന്നും അവരുടെ സൗന്ദര്യമാണ് റാവൽ രത്തൻ സിംഗിനെ അവരിലേയ്ക്ക് ആകര്‍ഷിച്ചതെന്നും ചരിത്രം പറയുന്നു. 

1303ൽ ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി മേവാഡ് ആക്രമിക്കുകയും ഭരണാധികാരി റാവൽ രത്തൻ സിംഗിന്‍റെ ആസ്ഥാനമായിരുന്ന ചിറ്റോട് കോട്ട വളയുകയും ചെയ്തു. ശത്രുക്കളാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ റാണി പത്മിനിയടക്കം കൊട്ടാരത്തിലെ സ്ത്രീകള്‍ ഒന്നടങ്കം തീയില്‍ ചാടി മരിക്കുകയും പുരുഷന്മാര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. 

രാജ്പുത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ഈ സമുദായക്കാരുടെ പരാതി. രാജകുടുംബത്തിലെ അംഗമായ ഹീന സിംഗിന്‍റെ അഭിപ്രായത്തില്‍, ചരിത്രവുമായി ബന്ധപ്പെട്ട സിനിമ ആയതിനാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് പ്രതിപാദിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കണം. കൂടാതെ ഒരു രാജ്പൂത് മഹാറാണിമാരും ആരുടേയും മുന്‍പില്‍ നൃത്തം ചെയ്തിട്ടില്ല. ഇതിലൂടെ ദീപിക നൃത്തം ചെയ്യുന്ന പാട്ട് ആണ് അവര്‍ ഉദ്ദേശിച്ചത്.  

പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു.  റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു. 

ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

Trending News