Uttar Pradesh: ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷയായി പാകിസ്ഥാനി വനിത, അന്വേഷണത്തിന് ഉത്തരവ്

ഗ്രാമപഞ്ചായത്തിൽ ഇടക്കാല  അദ്ധ്യക്ഷ  പദവിയിലേയ്ക്ക്  പാകിസ്ഥാനി വനിത തിരഞ്ഞെടുക്കപ്പെട്ടതായി പരാതി. ഉത്തര്‍ പ്രദേശിലാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Jan 2, 2021, 06:17 PM IST
  • ഗ്രാമപഞ്ചായത്തിൽ ഇടക്കാല അദ്ധ്യക്ഷ പദവിയിലേയ്ക്ക് പാകിസ്ഥാനി വനിത തിരഞ്ഞെടുക്കപ്പെട്ടതായി പരാതി.
  • Voter ID) തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ എങ്ങനെ ലഭിച്ചു എന്നത് ഇപ്പോള്‍ ചോദ്യമുയര്‍ത്തുന്നു.
  • സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Uttar Pradesh: ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷയായി പാകിസ്ഥാനി വനിത, അന്വേഷണത്തിന് ഉത്തരവ്

Lucknow: ഗ്രാമപഞ്ചായത്തിൽ ഇടക്കാല  അദ്ധ്യക്ഷ  പദവിയിലേയ്ക്ക്  പാകിസ്ഥാനി വനിത തിരഞ്ഞെടുക്കപ്പെട്ടതായി പരാതി. ഉത്തര്‍ പ്രദേശിലാണ് സംഭവം.

ഇവരുടെ അദ്ധ്യക്ഷ പദവി സംബന്ധിച്ച പരാതിയുടെ  അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.  ബാനോ ബീഗം എന്നു പേരുള്ള ഇവര്‍  ദീർഘകാല വിസ (Visa)യിലായിരുന്നു  ഇന്ത്യയില്‍ താമസിച്ചിരുന്നത്. 

ഇവർക്ക് ആധാര്‍ കാര്‍ഡ് (Aadhar), വോട്ടര്‍  ഐഡി തു (Voter ID) തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ എങ്ങനെ  ലഭിച്ചു എന്നത് ഇപ്പോള്‍ ചോദ്യമുയര്‍ത്തുന്നു.  സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.   രേഖകള്‍ക്കായി  ഇവരെ സഹായിച്ചത് ആരായാലും  അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ്  ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ 65കാരിയായ ബാനോ ബീഗം എന്ന സ്ത്രീക്കെതിരെ പോലീസ് FIR രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

"പരാതിയുടെ അടിസ്ഥാനത്തില്‍  ബാനോ ബീഗം പാകിസ്ഥാനി  (Pakistan) പൗരത്വമുള്ളയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റായ മാർഗങ്ങളിലൂടെയാണ് അവർ ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി എന്നിവ സ്വന്തമാക്കിയിരിക്കുന്നത്',   പോലീസ് (UP Police) പറയുന്നു. 

ഉത്തര്‍ പ്രദേശിലെ (Uttar Pradesh) ഏട്ട എന്ന ഗ്രാമത്തിലാണ് ബാനോ ബീഗത്തെ ഗ്രാമമുഖ്യയായി നിയോഗിച്ചത്. അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

35 വർഷങ്ങള്‍ക്ക് മുന്‍പാണ്  പാക് കറാച്ചി സ്വദേശിയായ ബാനോ ഇവിടെ ഒരു ബന്ധുവിന്‍റെ വീട് സന്ദർശിക്കാനെത്തിയത്. തുടർന്ന് ഇന്ത്യക്കാരനായ അക്തർ അലി എന്നയാളെ വിവാഹം ചെയ്തു. അക്കാലം മുതൽ ദീർഘകാല വിസയിൽ അവര്‍ ഇന്ത്യയിൽ താമസിച്ചു വരികയാണ്. പല തവണ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കുകയും ചെയ്തിരുന്നതായി പറയുന്നു.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുവാദൗ ഗ്രാമപഞ്ചായത്തിൽ നിന്നും ബാനോ ജയിച്ചിരുന്നു. ഗ്രാമമുഖ്യആയിരുന്ന ഷെഹ്നാസ് ബീഗം കഴിഞ്ഞ ജനുവരിയിൽ മരിച്ചതോടെയാണ് വില്ലേജ് കമ്മിറ്റി നിർദേശത്തോടെ ആ സ്ഥാനത്തേക്ക് ബാനോ എത്തുന്നത്. ആ ഗ്രാമത്തിലെ തന്നെ ഖുവൈദർ ഖാൻ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാനോ ബീഗം പാക്കിസ്ഥാൻ പൗരയാണെന്ന് വിവരം പുറത്തു വന്നതെന്നാണ് റിപ്പോർട്ട്.

പരാതി ഉയര്‍ന്നതോടെ  ബാനോ സ്ഥാനം ഒഴിഞ്ഞെങ്കിലും ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ അലോക് പ്രിയദർശി ഇക്കാര്യം ജില്ലാ മജിസ്ട്രേറ്റിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

'ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാനോ ബീഗം പാക്കിസ്ഥാനി പൗരത്വമുള്ളയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റായ മാർഗങ്ങളിലൂടെയാണ് അവർ ആധാർ കാർഡ്, വോട്ടര്‍  ഐഡി എന്നിവ സ്വന്തമാക്കിയിരിക്കുന്നത്' ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ പറയുന്നു. 

Also read: ക്ലാസ് മുറിയിലെ സീറ്റ് തര്‍ക്കം, സഹപാഠിയെ കൊലപ്പെടുത്തി പതിനാലുകാരന്‍

ബാനോവിനെ ഇടക്കാല അധ്യക്ഷ ആക്കാനുള്ള നിർദേശം മുന്നോട്ട് വച്ചതും ആ സ്ഥാനത്തേക്ക് അവരെ നിയമിച്ചതും വില്ലേജ് കമ്മിറ്റി സെക്രട്ടറി ആയ ധ്യാൻപാൽ സിംഗ് ആണ്. അയാളെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തെന്നും ഓഫീസർ വ്യക്തമാക്കി.

Trending News