പഞ്ചാബിലും, ഡല്‍ഹിയിലും സീറ്റിനുവേണ്ടി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് കെജ്രിവാളിന് പാര്‍ട്ടി നേതാവിന്‍റെ കത്ത്

പഞ്ചാബിലും, ഡല്‍ഹിയിലും ആം ആദ്മി പാര്‍ട്ടിയില്‍  സീറ്റ് കിട്ടാന്‍ വേണ്ടി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് കെജ്രിവാളിന് പാര്‍ട്ടി നേതാവിന്‍റെ കത്ത്.സീറ്റ് ഉറപ്പിക്കാന്‍ നേതാക്കള്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നുവെന്ന ഗൗരവമായ ആക്ഷേപമാണ് ഡല്‍ഹി നിയമസഭാംഗം കൂടിയായ ദേവീന്ദര്‍ ഷെറാവത്ത് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

Last Updated : Sep 5, 2016, 11:44 AM IST
പഞ്ചാബിലും, ഡല്‍ഹിയിലും സീറ്റിനുവേണ്ടി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് കെജ്രിവാളിന് പാര്‍ട്ടി നേതാവിന്‍റെ കത്ത്

ചണ്ഡിഗഢ്: പഞ്ചാബിലും, ഡല്‍ഹിയിലും ആം ആദ്മി പാര്‍ട്ടിയില്‍  സീറ്റ് കിട്ടാന്‍ വേണ്ടി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് കെജ്രിവാളിന് പാര്‍ട്ടി നേതാവിന്‍റെ കത്ത്.സീറ്റ് ഉറപ്പിക്കാന്‍ നേതാക്കള്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നുവെന്ന ഗൗരവമായ ആക്ഷേപമാണ് ഡല്‍ഹി നിയമസഭാംഗം കൂടിയായ ദേവീന്ദര്‍ ഷെറാവത്ത് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പഞ്ചാബില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിന്‍റെ അനേകം റിപ്പോര്‍ട്ടുകള്‍ തനിക്ക് കിട്ടിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതിനായി താന്‍ അനേകരുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ ദിലീപ് പാണ്ഡേയും ഇക്കാര്യം ചെയ്യുന്നതായും കത്തില്‍ പറയുന്നു. സീറ്റിന് വേണ്ടി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനേക്കാള്‍ വലിയ തെറ്റില്ല. ഇക്കാര്യത്തില്‍ നേതാക്കള്‍ വേണ്ടവിധത്തില്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരും ഇതില്‍പെടും. 

സന്ദീപ് കുമാറിന്‍റെ അശ്ലീല സി.ഡി വിവാദം നാണക്കേടായതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവിന്റെ കത്ത് കൂടി പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി ഡല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ദിലീപ് പാണ്ഡയുടെ സ്വഭാവശുദ്ധിയേയും അദ്ദേഹം ചോദ്യംചെയ്യുന്നുണ്ട്. ഇത്തരം ആളുകള്‍ പുറത്താക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ആംആദ്മിപാര്‍ട്ടി സര്‍ക്കാരിന്‍റെ  ശിശുക്ഷേമ-സാമൂഹികനീതി മന്ത്രിയായിരുന്നു പുറത്താക്കപ്പെട്ട  സന്ദീപ്കുമാര്‍. സെക്സ്ടേപ്പ് പുറത്തു വന്നതിനെ തുടര്‍ന്ന ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തന്നെ മയക്കുമരുന്ന നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലായിരുന്നു നടപടി.

Trending News