രാജ്യം മുഴുവന്‍ NSGയുടെ സംരക്ഷണയിലെന്ന്‍ അമിത് ഷാ

രാഷ്ട്രത്തെ ഭിന്നിപ്പിച്ച്‌ സമാധാനം ഇല്ലാതാക്കുന്നവരില്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ (NSG)  ഭയം വളര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

Last Updated : Mar 1, 2020, 05:42 PM IST
രാജ്യം മുഴുവന്‍ NSGയുടെ സംരക്ഷണയിലെന്ന്‍ അമിത് ഷാ

കൊല്‍ക്കത്ത: രാഷ്ട്രത്തെ ഭിന്നിപ്പിച്ച്‌ സമാധാനം ഇല്ലാതാക്കുന്നവരില്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ (NSG)  ഭയം വളര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ഇത്തരക്കാരെ നേരിടേണ്ടതും തോൽപിക്കേണ്ടതും NSGയുടെ ഉത്തരവാദിത്തമാണെന്ന് കൊല്‍ക്കത്തയിൽ NSGയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അമിത് ഷാ പറഞ്ഞു.

'അവര്‍ എപ്പോള്‍ വന്നാലും, അവരോട് യുദ്ധം ചെയ്യുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് NSGയുടെ ഉത്തരവാദിത്തമാണ്. രാജ്യം മുഴുവന്‍ NSG യുടെ നിരീക്ഷണത്തിനു കീഴിലായിരിക്കും', ഡല്‍ഹിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.  

'നരേന്ദമോദി അധികാരത്തിലെത്തിയ ശേഷം ആക്രമണത്തിലൂന്നിയ 'പ്രതിരോധ' നയമാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്, ഇപ്പോള്‍ അമേരിക്കയും ഇസ്രയേലും കഴിഞ്ഞാല്‍ തന്ത്രപരമായ ആക്രമണങ്ങള്‍ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യക്കും സ്ഥാനക്കയറ്റം കിട്ടിയിരിക്കുകയാണ്. ലോകം മുഴുവന്‍ സമാധാനമുണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്നു. 10,000 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല. ആരെയും നമ്മുടെ സമാധാനം കെടുത്താന്‍ അനുവദിച്ചിട്ടില്ല. നമ്മുടെ സൈനികരുടെ ജീവനെടുക്കുന്നവർക്കു വലിയ വില കൊടുക്കേണ്ടിവരു൦', അമിത് ഷാ പറഞ്ഞു.

മുംബൈ ആക്രമണത്തിനു ശേഷം NSG നെറ്റ് വര്‍ക്ക് രാജ്യവ്യാപകമായി വികസിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി അമിത് ഷാ അറിയിച്ചു. രാജ്യം മുഴുവന്‍ NSGയുടെ സാന്നിധ്യമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. രജര്‍ഹാത്തിലെ NSG  പരിപാടിയിലാണ് ആഭ്യന്തരമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

More Stories

Trending News