ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് 2.16 രൂപയും ഡീസലിന് 2.1 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അർധരാത്രി മുതൽ നിലവിൽവന്നു. സംസ്‌ഥാനനികുതിക്ക് ആനുപാതികമായി വിലയില്‍ നേരിയ വ്യത്യാസം വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞതാണ് വില കുറയാൻ കാരണം. ഏപ്രില്‍ 16-ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു.