ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളേയും നിരോധിച്ചതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കി. അക്കൗണ്ടിൽ 81,000 ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ചാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്. വിവിധ സംസ്ഥാനങ്ങള്‍ നിരോധനം നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനത്തിന്റെ ചുവടു പിടിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും തമിഴ്‌നാടും ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കര്‍ണാടകയിലെ മംഗളൂരുവില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ 12 ഓഫീസുകള്‍ അടച്ചുപൂട്ടി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും 8 അനുബന്ധ സംഘടനകളേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 5 വര്‍ഷത്തേക്കു നിരോധിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി. ഐഎസ് ഉള്‍പ്പെടെ രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിനെ അടിയന്തരമായി നിരോധിച്ചില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുമെന്നും തീവ്രവാദത്തില്‍ അധിഷ്ഠിതമായ ഭരണം രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടാവുമെന്നും ഇന്നലെ പുലര്‍ച്ചെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് പോപ്പുലര്‍ ഫ്രണ്ട്, റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുടെ അംഗീകാരം ആദായ നികുതി വകുപ്പും റദ്ദാക്കി. ഈ മാസം 22നും 27നുമായി കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 286 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു കേന്ദ്രം ഈ നടപടി കൈക്കൊണ്ടത്.
Also Read: 18 കാരിയെ വധുവായി ലഭിച്ച അങ്കിളിന്റെ സന്തോഷം കണ്ടോ..! വീഡിയോ വൈറൽ
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തുടനീളമുള്ള നിരവധി തീവ്രസ്വഭാവമുള്ള കേസുകളില്‍ പിഎഫ്ഐയുടെ പേര് ഉയര്‍ന്നതിനെ തുടർന്നാണ് എൻഐഎയുടെ ശ്രദ്ധയിൽപെട്ടത്. കൂടാതെ പൗരത്വ നിയമത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമവും ഡല്‍ഹി കലാപവും പിഎഫ്ഐയുമായി ബന്ധപ്പെട്ടതാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. മാത്രമല്ല ബീഹാറിലെ ഫുല്‍വാരി ഷെരീഫില്‍ ഗജ്വായ് ഹിന്ദ് സ്ഥാപിക്കാനുള്ള ഗൂഢാലോചനയില്‍ പിഎഫ്ഐയുടെ പേരും ഉയര്‍ന്നു വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പട്നയിലെ റാലിക്കിടെ വധിക്കാന്‍ ലക്ഷ്യമിട്ടെന്ന ആരോപണമാണ് അവസാനമായി പിഎഫ്ഐക്കെതിരെ ഉയര്‍ന്നു കേട്ടത്. പിന്നാലെയാണ് ബിഹാറിലെ പലയിടത്തും റെയ്ഡ് നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...