പിഎഫ്ഐ നിരോധനം; തുടർ നടപടികൾക്ക് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി; ഓഫീസുകൾ സീൽ ചെയ്യും; കനത്ത സുരക്ഷ..

കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ്  ഉത്തരവിറക്കി. വിശദമായ സർക്കുർലർ ഡിജിപി പുറത്തിറക്കും

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 11:05 AM IST
  • സംസ്ഥാനത്തും തുടർ നടപടികൾ ആരംഭിച്ചു
  • വിശദമായ സർക്കുർലർ ഡിജിപി പുറത്തിറക്കും
  • പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്യും
പിഎഫ്ഐ നിരോധനം; തുടർ നടപടികൾക്ക് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി; ഓഫീസുകൾ സീൽ ചെയ്യും;  കനത്ത സുരക്ഷ..

തിരുവനന്തപുരം: രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തും തുടർ നടപടികൾ ആരംഭിച്ചു.കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ്  ഉത്തരവിറക്കി. വിശദമായ സർക്കുർലർ ഡിജിപി പുറത്തിറക്കും.തുടർന്ന് ജില്ലാ കളക്ടർമാരും എസ്പിമാരും ചേർന്ന് നടപടികൾ സ്വീകരിക്കും.അതിനിടെ  പി എഫ്ഐ നിരോധനം സംബന്ധിച്ച കാര്യത്തിൽ ഓൺലൈനായി ജില്ലാ പോലീസ് മേധാവിമാരുടെ യോഗം ഡിജിപി വിളിച്ചു ചേർത്തു.പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്യുക,ആസ്ഥികൾ കണ്ടുകെട്ടുക തുടങ്ങിയ നടപടികൾ ഇതിന്റെ ഭാഗമായി പ്രാഥമിക ഘട്ടത്തിൽ നടപ്പിലാക്കും.

യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കിയ ശേഷമായിരിക്കും 
നടപടിക്രമങ്ങൾ. അതിനിടെ മുഖ്യമന്ത്രി ഇന്ന് ജില്ലാപോലീസ് മേധാവിമാരുമായും കളക്ടർമാരുമായും വിഷയത്തിൽ വിവരങ്ങൾ ശേഖരിക്കും. ഡിജിപിയുടെ ഉത്തരവ് പുറത്ത് വരുന്നതിന് പിന്നാലെയാകും നടപടികൾ. ആദ്യ ഘട്ടത്തിൽ കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസ്,ആലപ്പുഴ മണ്ണഞ്ചേരിയിലുള്ള പിഎഫ്ഐ ഓഫീസ്,പട്ടാമ്പി,പന്തളം,ആലുവ,അടൂർ,കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലെ ഓഫീസുകൾ എന്നിവയും സീൽ ചെയ്ത് പൂട്ടി മുദ്രവെക്കും. 

അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കവും കേന്ദ്രസർക്കാർ നിരീക്ഷിക്കും. ഇതിനിടെ പി എഫ്ഐയുടെ ട്വിറ്റർ അക്കൗണ്ടും കേന്ദ്രം റദ്ദാക്കിയിട്ടുണ്ട്.കൂടുതൽ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടപടി വരാനും സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News