പ്രയാഗ്‌രാജ്: ഗുജറാത്ത് വഡോദരയിലെ ബോട്ട് അപകടത്തില്‍ മരണം 16 കവിഞ്ഞു. പതിനാല് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചതായിട്ടാണ് റിപ്പോർട്ട്. ബോട്ടപകടമുണ്ടായത് ഹര്‍ണി തടാകത്തിലാണ്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. 27 വിദ്യാര്‍ത്ഥികളാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
Gujarat CM Bhupendra hands over the high-level probe of Vadodara boat capsize incident to Vadodara District Magistrate. The detailed report to be submitted to the state government within 10 days. https://t.co/R3O8dRyi4b
— ANI (@ANI) January 18, 2024
അപകടത്തില്‍പെട്ടത് സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: അയോധ്യ രാമക്ഷേത്രത്തിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു; വീഡിയോ
തെരച്ചിലിനും മറ്റ് നടപടികള്‍ക്കും പ്രാദേശിക ഭരണകൂടത്തിന്റെ പൂര്‍ണ്ണസഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബോട്ടില്‍ പരിധി കവിഞ്ഞ് ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമെന്നാണ് വഡോദര എംഎല്‍എ ഷൈലേഷ് മെഹ്ത പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.