CAA എതിര്‍പ്പുകള്‍ എണ്ണിയെണ്ണി പറഞ്ഞ് പിണറായി

പൗരത്വ നിയമത്തെ എതിര്‍ക്കാന്‍ മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്ന്- അത് ഭരണഘടനയ്ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണ്. രണ്ട് അങ്ങേയറ്റം വിവേചനപരവും മനുഷ്യാവകാശ ങ്ങളെ ലംഘിക്കുന്നതുമാണ്. മൂന്ന് ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാര്‍ ആശയത്തെ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ്.മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പൗരത്വ നിയമ ഭേദഗതി;വര്‍ഗീയതയ്ക്കെതിരെ ദേശീയ പോരാട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മുംബൈ കളക്ട്ടീവില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Last Updated : Feb 2, 2020, 04:50 PM IST
  • ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച്ചയുടെ സമയത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് ഇന്ന് സാമുദായിക സംഘടനകള്‍ പ്രയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമം. ഇതേ തന്ത്രമാണ് ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച കാലത്തും ഉപയോഗിച്ചതെന്നും പണ്ട് തങ്ങളുടെ പ്രസ്ഥാനം കോളനിവാഴ്ച്ചയ്‌ക്കെതിരെ പോരാടിയിരുന്നുവെങ്കില്‍ ഇന്ന് വര്‍ഗീയതയ്‌ക്കെതിരെ പോരാടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
CAA എതിര്‍പ്പുകള്‍ എണ്ണിയെണ്ണി പറഞ്ഞ് പിണറായി

മുംബൈ:പൗരത്വ നിയമത്തെ എതിര്‍ക്കാന്‍ മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്ന്- അത് ഭരണഘടനയ്ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണ്. രണ്ട് അങ്ങേയറ്റം വിവേചനപരവും മനുഷ്യാവകാശ ങ്ങളെ ലംഘിക്കുന്നതുമാണ്. മൂന്ന് ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാര്‍ ആശയത്തെ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ്.മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പൗരത്വ നിയമ ഭേദഗതി;വര്‍ഗീയതയ്ക്കെതിരെ ദേശീയ പോരാട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മുംബൈ കളക്ട്ടീവില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച്ചയുടെ സമയത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് ഇന്ന് സാമുദായിക സംഘടനകള്‍ പ്രയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമം. ഇതേ തന്ത്രമാണ് ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച കാലത്തും ഉപയോഗിച്ചതെന്നും  പണ്ട് തങ്ങളുടെ പ്രസ്ഥാനം കോളനിവാഴ്ച്ചയ്‌ക്കെതിരെ പോരാടിയിരുന്നുവെങ്കില്‍ ഇന്ന് വര്‍ഗീയതയ്‌ക്കെതിരെ പോരാടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ പൗരത്വ നിയമത്തെ എതിര്‍ത്ത് കേരളം പ്രമേയം പാസാക്കിയിരുന്നു. ഈ മാതൃക പിന്തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കത്തയയ്ക്കുകയും പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.കേരളത്തെ മാതൃകയാക്കി കോണ്‍ഗ്രസ്‌ അധികാരത്തില്‍ ഇരിക്കുന്ന പഞ്ചാബ്,രാജസ്ഥാന്‍ സംസ്ഥാനങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ ഇരിക്കുന്ന പശ്ചിമ ബംഗാളും പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി

Trending News