PM Kisan : എന്താണ് പിഎം കിസാൻ? ഇ കെവൈസി പൂർത്തിയാക്കേണ്ടത് എങ്ങനെ?

കേന്ദ്ര പദ്ധതി വഴി പ്രതിവർഷം 6000 രൂപ ഗുണഭോക്താക്കളായ കർഷകർക്ക് ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 05:27 PM IST
  • കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന സർക്കാർ പദ്ധതികളിൽ ഒന്ന് കൂടിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന.
  • ഈ പദ്ധതിയിലൂടെ കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും എളുപ്പത്തിൽ വഹിക്കാൻ കഴിയും.
  • കർഷകരെ സഹായിക്കാനായി 2019 ഫെബ്രുവരിയിലാണ് കേന്ദ്രം പദ്ധതി അവതരിപ്പിക്കുന്നത് .
  • കേന്ദ്ര പദ്ധതി വഴി പ്രതിവർഷം 6000 രൂപ ഭൂവുടമകളായ ഗുണഭോക്താക്കളായ കർഷകർക്ക് ലഭിക്കും.
PM Kisan : എന്താണ് പിഎം കിസാൻ? ഇ കെവൈസി പൂർത്തിയാക്കേണ്ടത് എങ്ങനെ?

രാജ്യത്തെ കർഷകർകർക്കായുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന അല്ലെങ്കിൽ പ്രധാൻമന്ത്രി കിസാൻ യോജന. കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന സർക്കാർ പദ്ധതികളിൽ ഒന്ന് കൂടിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. ഈ പദ്ധതിയിലൂടെ കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും എളുപ്പത്തിൽ വഹിക്കാൻ കഴിയും.

എന്താണ് പിഎം കിസാൻ?

കർഷകരെ സഹായിക്കാനായി 2019 ഫെബ്രുവരിയിലാണ് കേന്ദ്രം പദ്ധതി അവതരിപ്പിക്കുന്നത് . കേന്ദ്ര പദ്ധതി വഴി പ്രതിവർഷം 6000 രൂപ ഭൂവുടമകളായ ഗുണഭോക്താക്കളായ കർഷകർക്ക് ലഭിക്കും. 2,000 രൂപ വീതം നാല് മാസത്തില്‍ മൂന്ന് തവണകളായാണ് തുക ലഭിക്കുന്നത് .  ഭർത്താവ്,ഭാര്യ,കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബത്തിനാണ് പദ്ധതിയുടെ പ്രാധാന്യം ലഭിക്കുന്നത് . സംസ്ഥാന സർക്കാരും കേന്ദ്ര ഭരണപ്രദേശത്ത് അവിടുത്തെ ഭരണകർത്താക്കളുമാണ് പദ്ധതിക്ക് യോഗ്യരായ കർഷകരെ കണ്ടെത്തുന്നത് . ഫണ്ട് കർഷകർക്ക് നേരിട്ട് അക്കൗണ്ടിലെത്തും.

ALSO READ: Ration card Aadhaar linking: ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30; ചെയ്യേണ്ടതെങ്ങനെ?

എങ്ങനെ ഇ കെവൈസി പൂർത്തിയാക്കാം

* പദ്ധതിയുടെ 11ാം ഗഡു ലഭ്യമാക്കാൻ കർഷകർ നിർബന്ധിത ഇ കെവൈസി ഫോം ഫിൽ ചെയ്യണം . 

* ഇതിനായി ആദ്യം പിഎം കിസാൻ ഔദ്യോഗിക വെബെസൈറ്റ് തുറക്കുക

* pmkisan.gov.in എന്ന വെബ് പോർട്ടലിൽ ലോഗിൻ ചെയ്യുക

*ഹോം പേജിലുള്ള ഇ കെവൈസി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

* തുടർന്ന് വരുന്ന പേജിൽ ആധാർ കാർഡ് നമ്പർ,ക്യാപചെ കോഡ് എന്നിവ ക്ലിക്ക് ചെയ്ത് സെർച്ച് ഓപ്ഷൻ ക്ലിക്ക് ചെയ്യണം

* ഇതിന് പിന്നാലെ ഗുണഭോക്താവിന്റെ ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരിലേക്ക് ഒടിപി നേടുക എന്നതിൽ ക്ലിക്ക് ചെയ്യണം

* വ്യക്തി നിർദ്ദിഷ്ട ഫീൽഡിൽ ഒടിപി നൽകണം.ഇതോടെ പിഎം-കിസാൻ ഇ-കെവൈസി വിജയകരമായി സമർപ്പിക്കാം

പദ്ധതിയിൽ പിഴവുകളില്ലാതെ നോക്കണം

*അപേക്ഷകന്റെ പേര് പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷിലാണ്

* അപേക്ഷയിൽ ഹിന്ദിയിൽ പേരുള്ള കർഷകർ നിർബന്ധമായും അത് ഇംഗ്ലീഷിലേക്ക് മാറ്റണം

* അപേക്ഷാ ഫോറത്തിലെ പേരും അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലെ പേരും വ്യത്യസ്തമാണെങ്കിൽ പണം ലഭ്യമാകാൻ തടസമാകും

ഗുണഭോക്തൃ നില എങ്ങനെ പരിശോധിക്കാം?

* ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക
* ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ബെനിഫിഷ്യറി സ്റ്റാറ്റസ് തിരഞ്ഞെടുക്കുക
* ആധാർ നമ്പർ,ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ ഫോൺ നമ്പർ നൽകുക
* ഡാറ്റ നേടുക എന്നത് തിരഞ്ഞെടുക്കുക
* ഇതെല്ലാം പൂർത്തിയാക്കിയ ശേഷം വിവരങ്ങൾ സ്ക്രീനിൽ ലഭ്യമാവും

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News