ന്യൂഡല്‍ഹി: കായിക താരങ്ങളും, സാമൂഹ്യപ്രവര്‍ത്തകരും, ജേര്‍ണലിസ്റ്റുകളും ഉള്‍പ്പടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റ ദിവസം കൊണ്ട് ട്വിറ്ററില്‍ ഫോളോ ചെയ്തത് 55 സ്ത്രീകളെ. രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് മോദി ഇവരെ ഒറ്റ ദിവസംകൊണ്ട് ഫോളോ ചെയ്യാന്‍ തീരുമാനിച്ചത്.
ടെന്നീസ് താരങ്ങളായ സാനിയ മിര്‍സ, കര്‍മന്‍ കൗര്‍, ബാഡ്മിന്‍റണ്‍ താരം അശ്വതി പൊന്നപ്പ, കേരളാ താരന്‍ പി.ടി. ഉഷ, വെയ്റ്റ് ലിഫ്റ്റിംഗ് താരമായിരുന്ന കര്‍ണ്ണം മല്ലേശ്വരി, മുന്‍ മിസ് ഇന്ത്യയും ശിശുക്ഷേമ പ്രവര്‍ത്തകയുമായ സ്വരൂപ്, മാധ്യമ പ്രവര്‍ത്തകരായ റൊമാന ഇസര്‍ ഖാന്‍, ശ്വേത സിംഗ്, പദ്മജ ജോഷി, ഷീല ഭട്ട്, ശാലിനി സിംഗ്, രേണുക പുരി, നടി കൊയന മിത്ര തുടങ്ങിയവരാണ് മോദി ഫോളോ ചെയ്തതില്‍ പ്രമുഖര്‍.
ഇവരെക്കൂടാതെ ബി.ജെ.പിയിലെ വനിതാ നേതാക്കളെയും മോദി ഫോളോ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ മോദിയോട് നന്ദി പ്രകടിപ്പിക്കുകയും, രക്ഷാബന്ധന്‍ ആശംസിക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്‍സണല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ 2000 പേരെയാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്. ഒഫിഷ്യല്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതാകട്ടെ അന്താരാഷ്ട്ര നേതാക്കള്‍ ഉള്‍പ്പടെ 438 പേരെയും.