Thimpu: ഭൂട്ടാൻ സർക്കാരിന്റെ (Bhutan Government) പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Prime MInister Modi) സമർപ്പിച്ചു. കോവിഡ് കാലത്ത് ഉൾപ്പടെ നൽകിയ സഹകരണത്തിന് നന്ദി അറിയിച്ച് കൊണ്ടാണ് ഭൂട്ടാൻ അവാർഡ് നൽകിയത്. രാജാവ് ജിഗ്മെ ഖേസർ നാംഗ്യല് വാങ്ങ്ചുക്ക് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്. ഭൂട്ടാൻ ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം.
Bhutan confers the country's highest civilian award - Ngadag Pel gi Khorlo upon Prime Minister Narendra Modi. pic.twitter.com/MDFpOAN8i3
— ANI (@ANI) December 17, 2021
ഇതുവരെയുള്ള സഹകരണത്തിന് ഭൂട്ടാൻ പ്രധാനമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. മാത്രമല്ല രാജാവ് നരേന്ദ്രമോദിയുടെ പേര് നിർദ്ദേശിച്ചതിൽ അതീവസന്തോഷമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് ഫേസ്ബുക്കിൽ പറഞ്ഞു.
ALSO READ: Unforgettable Moments! ലക്ഷങ്ങളുടെ ഹൃദയം കീഴടക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ഇതുമാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് രോഗബാധയുടെ സമയത്ത് ഇന്ത്യ പകർന്നു നൽകിയ ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. "ഭൂട്ടാനിലെ ജനങ്ങൾ അഭിനന്ദനം അറിയിക്കുന്നു. താങ്കൾ വളരെയധികം അർഹിക്കുന്നതാണിതെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഓഫീസ് ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...