ഇവാന്‍ക ട്രംപ് ഇന്ന് മോദിക്കൊപ്പം ഹൈദരാബാദില്‍

ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍ ‍(ജിഇഎസ്) പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇവാന്‍കയും ചേര്‍ന്ന് ജിഇഎസ് 2017 ഉദ്ഘാടനം ചെയ്യും.

Last Updated : Nov 28, 2017, 09:37 AM IST
ഇവാന്‍ക ട്രംപ് ഇന്ന് മോദിക്കൊപ്പം ഹൈദരാബാദില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍ ‍(ജിഇഎസ്) പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇവാന്‍കയും ചേര്‍ന്ന് ജിഇഎസ് 2017 ഉദ്ഘാടനം ചെയ്യും.

പത്തു രാജ്യങ്ങളില്‍ നിന്നായി 52.5% സ്ത്രീകളാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്‍റെ ലക്ഷ്യമാണ്‌. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സാനിയ മിര്‍സ, ഗൂഗിള്‍ വൈസ് പ്രസിഡന്റ് ഡയാന ലൂയിസ്, അഫ്ഗാനിലെ സിറ്റാഡല്‍ സോഫ്റ്റ്‌വെയര്‍ കമ്പനി സിഇഒ റോയ മഹബൂബ് തുടങ്ങിയവര്‍ സമ്മിറ്റില്‍ പങ്കെടുക്കുന്ന പ്രധാന വ്യക്തിത്വങ്ങളാണ്.

ദക്ഷിണേഷ്യയില്‍ ആദ്യമായാണ് ജിഇഎസ് നടത്തുന്നത്. നവംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റിന് ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ട്രേഡ് എക്‌സ്‌പോസിഷന്‍സ് എന്നിവയാണ് വേദിയാവുന്നത്. നിതി ആയോഗിനെയാണ് പരിപാടിയുടെ സംഘാടനത്തിനായി നിയോഗിച്ചിട്ടുള്ളത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ജിഇഎസ് ആരംഭിച്ചത്. എട്ടാമത്തെ ജിഇഎസാണ് ഇത്തവണ ഹൈദരാബാദില്‍ നടക്കുന്നത്. 

Trending News