ന്യൂഡല്‍ഹി: ഇന്നത്തെ 'മന്‍ കി ബാത്ത്' പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെക്കുറിച്ചുള്ള പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തുകൊണ്ടാണ് അദ്ദേഹം ആര്‍എസ്എസ് നിരോധിച്ചത് എന്ന കാര്യം പ്രധാനമന്ത്രി പറയണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആദ്യമായാണ് ചരിത്രം പഠിക്കുന്നത് എന്ന് തോന്നുകയാണ്. മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച ശേഷം ആര്‍എസ്എസിന്റേത് അക്രമരാഷ്ട്രീയമാണെന്ന് മനസിലാക്കിയ സര്‍ദാര്‍ ആര്‍എസ്എസ് നിരോധിക്കുകയായിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഐക്യവും ഏകീകരണവും നടപ്പിലാക്കുന്നതില്‍ അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവന. ഇക്കാര്യം മാത്രം പ്രധാനമന്ത്രി പറഞ്ഞില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.