151st Birth Anniversary: രാജ്ഘട്ടിൽ ഗാന്ധിജിയ്ക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി

സമൃദ്ധമായ ഇന്ത്യയെ പടുത്തുയർത്താൻ ഗാന്ധിജിയുടെ ആശയങ്ങളാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

Written by - Ajitha Kumari | Last Updated : Oct 2, 2020, 10:42 AM IST
  • ഗാന്ധിജിയുടെ ആശയങ്ങൾ രാജ്യത്ത് നടപ്പിലാക്കിയതിനെക്കുറിച്ചുള്ള വീഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചു.
151st Birth Anniversary: രാജ്ഘട്ടിൽ ഗാന്ധിജിയ്ക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി: മഹാത്മാഗാന്ധിയുടെ 151 മത് ജന്മവാർഷികത്തിൽ പ്രധാനമന്ത്രി രാജ്ഘട്ടി (Raj Ghat)ലെത്തി പുഷ്പാഞ്ജലി അർപ്പിച്ചു.  നിരവധി രാഷ്ട്രീയ നേതാക്കളാണ് പുഷ്പാഞ്ജലി അറപ്പിക്കാൻ രാജ്ഘട്ടിൽ എത്തിയത്.  

 

 

രാജഘട്ടിൽ മഹാത്മാഗാന്ധിയ്ക്ക് പുഷ്പാഞ്ജലി അർപ്പിച്ച ശേഷം പ്രധാനമന്ത്രി (Prime Minister) വിജയ് ഘട്ടിൽ എത്തുകയും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയ്ക്കും പുഷ്പാഞ്ജലി അർപ്പിച്ചു.  ഇന്ന് അദ്ദേഹത്തിന്റെയും ജന്മവാർഷികമാണ്.      

 

 

രാഷ്ട്രപിതാവിനെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി (Prime Minister) ട്വീറ്റ് ചെയ്തിരുന്നു.  സമൃദ്ധമായ ഇന്ത്യയെ പടുത്തുയർത്താൻ ഗാന്ധിജിയുടെ ആശയങ്ങളാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാപ്പു എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഗാന്ധിജിയ്ക്ക് അനുസ്മരണ കുറിപ്പ് എഴുതിയത്.  ഗാന്ധിജയന്തി ദിനത്തിൽ ബാപ്പുവിനെ രാജ്യം സ്‌നേഹത്തോടെ പ്രണമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും മാന്യമായ ചിന്തകളിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്.

സമ്പന്നവും അനുകമ്പയുള്ളതുമായ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് ബാപ്പുവിന്റെ ആശയങ്ങൾ നമ്മെ നയിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി കുറിച്ചത്. മാത്രമല്ല ഗാന്ധിജിയുടെ ആശയങ്ങൾ രാജ്യത്ത് നടപ്പിലാക്കിയതിനെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

 

 

Trending News