ന്യുഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് (Ram Nath Kovind) പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രിയും (PM Modi) അമിത് ഷായും. അദ്ദേഹത്തിന്റെ സമ്പന്നമായ ഉൾക്കാഴ്ചകളും നയപരമായ കാര്യങ്ങളെക്കുറിച്ചുള്ള വിവേകപൂർണ്ണമായ ഗ്രാഹ്യവും നമ്മുടെ രാജ്യത്തിന് വലിയ സ്വത്താണ്. ദുർബലരെ സേവിക്കുന്നതിൽ അദ്ദേഹം അങ്ങേയറ്റം അനുകമ്പയുള്ളവനാണ്. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനുമായി ഞാൻ പ്രാർത്ഥിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ട്വീറ്റ് ചെയ്തത്.
Birthday wishes to Rashtrapati Ji. His rich insights and wise understanding of policy matters are great assets for our nation. He is extremely compassionate towards serving the vulnerable. I pray for his good health and long life. @rashtrapatibhvn
— Narendra Modi (@narendramodi) October 1, 2020
ആഭ്യന്തര മന്ത്രി അമിത് ഷായും (Amit Shah) രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പിറന്നാൾ ആശംസകൾ നേർന്നു. രാജ്യത്തെ ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള രാഷ്ട്രപതിയുടെ (Rashtrapati) സമർപ്പണം ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നുവെന്നും. നിങ്ങളുടെ ബുദ്ധിയും നൈപുണ്യവും രാജ്യത്തിന് ഒരു പുതിയ കരുത്ത് നൽകുന്നുവെന്നും നിങ്ങൾക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നുവെന്നുമാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.
माननीय राष्ट्रपति श्री राम नाथ कोविंद जी को जन्मदिन की शुभकामनाएं। देश के गरीब और वंचित वर्ग के कल्याण व सशक्तिकरण के प्रति आपका समर्पण हम सभी को प्रेरित करता है। आपकी बुद्धिमत्ता व कौशल से देश को नया बल मिला है। आपके उत्तम स्वास्थ्य व दीर्घायु की कामना करता हूँ। @rashtrapatibhvn
— Amit Shah (@AmitShah) October 1, 2020