ജമ്മു കശ്മീർ: ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിന്റെ വിശദാംശങ്ങളും പ്രധാനമന്ത്രി തേടി. ജമ്മു കശ്മീർ ലഫ.ഗവർണർ മനോജ് സിൻഹയും ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സിൻഹ പറഞ്ഞു.
PM @narendramodi has sought details on the terror attack in Jammu and Kashmir. He has also expressed condolences to the families of those security personnel who have been martyred in the attack.
— PMO India (@PMOIndia) December 13, 2021
ഭീകരർ പോലീസ് ബസിനുനേരെ നടത്തിയ വെടിവയ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 12 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരു എഎസ്‌ഐയും ഒരു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളും മരിച്ചതായി കശ്മീർ സോൺ പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
#UPDATE Srinagar Terror Attack | Among the injured police personnel, one ASI & a Selection Grade Constable succumbed to their injuries: Kashmir Zone Police
— ANI (@ANI) December 13, 2021
ശ്രീനഗറിലെ പാന്ത ചൗക്കിലാണ് ഭീകരാക്രമണം ഉണ്ടായത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അക്രമികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...