"आओ दीया जलाएं। വരൂ നമുക്ക് ദീപം തെളിയിക്കാം", വാജ്‌പേയിയുടെ കവിത പങ്കുവച്ച് നരേന്ദ്ര മോദി

രാജ്യം നടത്തുന്ന കൊറോണ വൈറസ് പ്രതിരോധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാന്‍ നാളെ ഏപ്രില്‍ 5 ന് രാത്രി 9  മണിക്ക് 9 മിനിറ്റ് നേരത്തേയ്ക്ക് എല്ലാ ലൈറ്റുകളും അണച്ച് ദീപം തെളിയിക്കാണമെന്ന്   പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. 

Last Updated : Apr 4, 2020, 05:23 PM IST
"आओ दीया जलाएं। വരൂ നമുക്ക് ദീപം തെളിയിക്കാം", വാജ്‌പേയിയുടെ കവിത പങ്കുവച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യം നടത്തുന്ന കൊറോണ വൈറസ് പ്രതിരോധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാന്‍ നാളെ ഏപ്രില്‍ 5 ന് രാത്രി 9  മണിക്ക് 9 മിനിറ്റ് നേരത്തേയ്ക്ക് എല്ലാ ലൈറ്റുകളും അണച്ച് ദീപം തെളിയിക്കാണമെന്ന്   പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. 

ഈ ആഹ്വാനത്തിന് പിന്തുണയും വിമര്‍ശനവും ഏറുമ്പോള്‍  അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും BJPയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിത പങ്കുവച്ചിരിയ്ക്കുകയാണ്  പ്രധാനമന്ത്രി.

മികച്ച പ്രാസംഗികനും  കവിയും വാഗ്മിയുമായിരുന്ന അടല്‍ജി നടത്തിയ പ്രഭാഷണത്തിനിടയിലെ "आओ दीया जलाएं। വരൂ നമുക്ക് ദീപം തെളിയിക്കാം", എന്ന കവിതാശകലമാണ്  പ്രധാനമന്ത്രി പങ്കുവെച്ചത്.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ  ഉറപ്പു നല്‍കണമെന്ന നിലയില്‍, രാത്രി 9 മണിക്ക് ദീപം  തെളിയിക്കണമെന്ന ആഹ്വാനം ഓര്‍മ്മപ്പെടുത്തുകയായിരുന്നു ഈ വീഡിയോ പങ്കുവെച്ചതിലൂടെ പ്രധാനമന്ത്രി ചെയ്തത്.

ജ്യോതിഷം, സംഖ്യാശാസ്ത്രം, ഹൈന്ദവ വിശ്വാസ൦ എന്നിവ മുന്‍നിര്‍ത്തിയാണ് 5ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം ദീപം തെളിയിക്കാന്‍   പ്രധാനമന്ത്രി ആഹ്വാനം  ചെയ്തത്. മണ്‍വിളക്കുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്‌, മൊബൈല്‍ ഫ്ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാമെന്നാണ് പ്രധാനമന്ത്രിയുടെ  ആഹ്വാനം.

ഒന്നിച്ച്‌ തെളിയുന്ന വെളിച്ചത്തില്‍, ആ തേജസില്‍ എല്ലാവരുടേയും ഉള്ളില്‍ ഐക്യത്തിന്‍റെ വെളിച്ചം നിറയുമെന്നും ഒറ്റക്കാണ് എന്ന തോന്നല്‍ ദൂരീകരിക്കപ്പെടുമെന്നുമാണ് ദീപം തെളിയിക്കുന്നതിനെ കുറിച്ച്‌ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.

 

Trending News