ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ചർച്ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആഗോളപങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റതിൽ അഭിനന്ദിക്കാൻ എച്ച്.ഇ ഫ്യൂമിയോ കിഷിദയുമായി (H.E. Fumio Kishida) സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
Spoke with H.E. Fumio Kishida to congratulate him for assuming charge as the Prime Minister of Japan. I look forward to working with him to further strengthen India-Japan Special Strategic and Global Partnership and to enhance cooperation in the Indo-Pacific region. @kishida230
— Narendra Modi (@narendramodi) October 8, 2021
ഇന്ത്യ-ജപ്പാൻ ആഗോളപങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ജപ്പാൻ പ്രധാനമന്ത്രിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മോദി പറഞ്ഞു. ഈ ആഴ്ച ആദ്യമാണ് ഫ്യൂമിയോ കിഷിദ ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തത്.
ALSO READ: PM Awas Yojana: യുപിയിലെ കേന്ദ്ര ഭവന പദ്ധതിയുടെ 75,000 ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി PM Modi
കൊവിഡ് പ്രതിസന്ധി മറികടക്കാൻ ജനങ്ങളുമായി ചേർന്ന് പ്രയത്നിക്കുമെന്ന് കിഷിദ പാർലമെന്റിൽ നയപ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കിഷിദ ടെലിഫോണിൽ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...