അഹമ്മദാബാദ്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന PM Cares Fundലേയ്ക്ക് സംഭാവന നല്‍കി പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍...!!
തന്‍റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നും 25,000 രൂപയാണ് അവര്‍ ദുരിതാശ്വാസ നിധിയായ PM Cares Fundലേയ്ക്ക് സംഭാവന നല്‍കിയത്.
രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി PM Cares Fund ആരംഭിച്ചത്.
അതേസമയം, PM Cares Fundലേയ്ക്ക് സംഭാവന നല്‍കണമെന്ന് നരേന്ദ്ര മോദി വ്യക്തികള്‍, സംഘടനകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരോടെല്ലാം അഭ്യര്‍ത്ഥിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചത്. നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപ ഫണ്ടിലേക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു.
ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കുന്നതിന് വേണ്ടിയാണ് PM Cares Fund എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.
പ്രധാനമന്ത്രി അദ്ധ്യക്ഷനായ ട്രസ്റ്റാണ് ഈ ഫണ്ട് നിയന്ത്രിക്കുന്നത്. ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാരും ട്രസ്റ്റില്‍ അംഗങ്ങളാണ്.