ചൈനയെ നിരീക്ഷിക്കണം; രാജ്നാഥ്‌ സിംഗിന്‍റെ ലഡാക് സന്ദര്‍ശനം മാറ്റിവച്ചു!!

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ നടത്താനിരുന്ന ലഡാക് സന്ദര്‍ശനം മാറ്റിവച്ചു. 

Last Updated : Jul 2, 2020, 11:58 PM IST
  • ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത തല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരസേന മേധാവി ജനറല്‍ മനോജ്‌ മുകുന്ദ് നരവാനെക്കൊപ്പം ലഡാക് സന്ദര്‍ശന൦ നടത്താനിരുന്ന കേന്ദ്ര മന്ത്രി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും നേരത്തെ അറിയിച്ചിരുന്നു.
ചൈനയെ നിരീക്ഷിക്കണം; രാജ്നാഥ്‌ സിംഗിന്‍റെ ലഡാക് സന്ദര്‍ശനം മാറ്റിവച്ചു!!

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ നടത്താനിരുന്ന ലഡാക് സന്ദര്‍ശനം മാറ്റിവച്ചു. 

ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി വെള്ളിയാഴ്ച ലഡാക് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. അതിര്‍ത്തിയിലെ സൈനിക തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു സന്ദര്‍ശനം.

 അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! നിങ്ങളുടെ ഫോണ്‍ പോലീസ് ഹാക്ക് ചെയ്തിട്ടുണ്ട്...

എന്നാല്‍, ഏത് സാഹചര്യത്തിലാണ് സന്ദര്‍ശനം മാറ്റിവച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ചൈനയുടെ തുടര്‍നടപടികള്‍ നിരീക്ഷിച്ച ശേഷമാകും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. സൈനിക തലത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായുണ്ടായ ധാരണയും ഇങ്ങനെയാണെന്നാണ് സൂചന. ഗാല്‍വാന്‍ താഴ്വരയില്‍ നിന്ന് ചൈനീസ് സൈന്യം  പിന്മാറാന്‍ ചൊവ്വാഴ്ച നടന്ന മൂന്നാം ഘട്ട സൈനീകതല ചര്‍ച്ചയില്‍ ധാരണയായിരുന്നു. 

ഗാല്‍വന്‍ താഴ്വരയില്‍നിന്ന് ഹോട്‌സ്പ്രിങ് വരെ നീളുന്ന പട്രോളിങ് പോയന്റ് (പി.പി.) 14 (ഗാല്‍വന്‍), 15 (ഹോട്‌സ്പ്രിങ്സ്), 17 (ഗോഗ്ര) എന്നിവിടങ്ങളില്‍ നിന്നും സൈനികരെ പിന്‍വലിക്കാനാണ് ചര്‍ച്ചയില്‍ ധാരണയായത്. അതേസമയം, പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ചൈനയെന്നാണ് സൂചന. 

കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ വാച്ചും ഇടിവളയും വേണോ? നേരെ വിട്ടോ ഫ്ലിപ്പ്കാര്‍ട്ടിലേക്ക്!!

ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത തല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരസേന മേധാവി ജനറല്‍ മനോജ്‌ മുകുന്ദ് നരവാനെക്കൊപ്പം ലഡാക് സന്ദര്‍ശന൦ നടത്താനിരുന്ന കേന്ദ്ര മന്ത്രി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും നേരത്തെ അറിയിച്ചിരുന്നു.

Trending News