ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി!

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയാണ്.

Last Updated : Aug 30, 2020, 01:47 PM IST
  • ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കുന്നതിനുള്ള നീക്കം ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്
  • അഭയാര്‍ഥി കളെ സംരക്ഷിക്കുമെന്നുള്ളത് ബിജെപിയുടെ നാളുകളായുള്ള പ്രചാരണ വിഷയമായിരുന്നു
  • ബിജെപിയെ സംബന്ധിച്ചടുത്തോളം CAA നടപ്പിലാക്കിയത് തങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കല്‍ മാത്രമാണ്
  • ജനങ്ങളുടെ മുന്നില്‍ വോട്ടിനായി വെച്ച വെറുമൊരു കടലാസല്ല പ്രകടന പത്രിക എന്ന് അവര്‍ തെളിയിക്കുകയാണ്
ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി!

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയാണ്.
ബിജെപി അവരുടെ മുദ്രാവാക്യമായി ഉയര്‍ത്തികാട്ടിയ ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണ ഘടനാ പദവി റദ്ദ് ചെയ്യല്‍,മുത്തലാഖ് നിരോധനം,
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാമ ക്ഷേത്ര നിര്‍മ്മാണം അങ്ങനെ എല്ലാം ബിജെപി അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി പലപ്പോഴായി 
തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമായി ഉയര്‍ത്തിയതാണ്.
കാര്‍ഷിക മേഖല,ചെറുകിട വ്യവസായങ്ങള്‍,പരമ്പരാഗത വ്യവസായങ്ങള്‍,സ്കില്‍ ഡെവലപ്പ്മെന്റ്,സ്വാശ്രയത്വം അങ്ങനെ ബിജെപി മുന്നോട്ട് 
വെച്ച വിഷയങ്ങള്‍,കിട്ടുന്ന അവസരങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭംഗിയായി നടപ്പിലാക്കുകയാണ്.
കൊറോണ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരതിലൂടെ 
ബിജെപി അവരുടെ രാഷ്ട്രീയ അജണ്ടയിലെ സാമ്പത്തിക വശം നടപ്പിലാക്കുകയായിരുന്നു.
ഗംഗാ ശുചീകരണവും,എല്ലാവര്‍ക്കും വീടും,എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയും,സ്വച്ഛ് ഭാരത്‌,അമൃത് നഗരം അങ്ങനെയെല്ലാം 
ബിജെപി മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ തന്നെയാണ്.ദേശീയ വിദ്യാഭ്യാസ നയത്തില്‍ സര്‍ക്കാര്‍ കാലങ്ങളായുള്ള ബിജെപിയുടെ 
രാഷ്ട്രീയ ആവശ്യവും അജണ്ടയും തന്നെയാണ് നടപ്പിലാക്കിയത്.
ഇങ്ങനെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിലെ അടുത്ത ഘട്ടമാണ്  ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക എന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതോടെ ബിജെപിയുടെ പ്രചാരണ വിഷയങ്ങളിലേക്ക് കടന്ന് വന്നതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു എന്നത്.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞു.
ഇപ്പോള്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവട് വെയ്പ്പ് നടത്തുകയാണ്.

Also Read:"ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക" ആശയത്തിന് പിന്നില്‍ ...

 

ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക എന്ന ചര്‍ച്ചകള്‍ കേന്ദ്രം സജീവമാക്കിയിട്ടുണ്ട്,തദ്ദേശ,നിയമസഭ,ലോക്സഭാ തെരെഞ്ഞെടുപ്പുകള്‍ക്ക് ഒരു വോട്ടര്‍ പട്ടിക 
എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് തുടക്കമിട്ടു.
ബിജെപി അവരുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ കൃത്യമായും ആസൂത്രിതമായും നടപ്പിലാക്കുകയാണ്.
ലോക് സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 
ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ്പായാണ് ഒരു രാജ്യം ഒരു വോട്ടര്‍ പട്ടികയെ കാണുന്നത്.
തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി വരുന്ന ഭീമന്‍ ചെലവുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 
എന്ന ആശയം മുന്നോട്ട് വെച്ചത്,ക്രമക്കേടുകള്‍ ഇല്ലാത്ത കുറ്റമറ്റ തെരഞ്ഞെടുപ്പ് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടക്കണം എന്ന് ഉറപ്പ് വരുത്തണം 
എന്ന നിര്‍ബന്ധ ബുദ്ധിയും ബിജെപി നേതൃത്വത്തിനുണ്ട്.
എന്തായാലും തങ്ങളുടെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കുന്നതിനുള്ള നീക്കം ബിജെപി നേതൃത്വം 
നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്.
ഇവിടം കൊണ്ടും അവസാനിക്കില്ല എന്ന സൂചനയാണ് ബിജെപി നേതാക്കള്‍ നല്‍കുന്നത്,ജനസംഖ്യാ നിയന്ത്രണം,യുണിഫോം സിവില്‍ കോഡ്‌ തുടങ്ങിയ 
രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി തങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ഒക്കെ നടപ്പിലാക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്.
സാമ്പത്തിക സംവരണം അടക്കമുള്ള കാര്യങ്ങളിലും സംഘപരിവാര്‍ ഉയര്‍ത്തിയ രാഷ്ട്രീയ അജണ്ട തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
ഇങ്ങനെ രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും കൃത്യമായ കാഴ്ചപാടോടെയാണ് ബിജെപി അവരുടെ പ്രകടന പത്രികയിലെ വിഷയങ്ങള്‍ മുന്നോട്ട് വെച്ചത്.
ഇതില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ക്ഷണിച്ച് വരുത്തിയത് പൗരത്വ നിയമ ഭേദഗതിയാണ് , അഭയാര്‍ഥി കളെ സംരക്ഷിക്കുമെന്നുള്ളത് ബിജെപിയുടെ 
നാളുകളായുള്ള പ്രചാരണ വിഷയമായിരുന്നു,പാകിസ്ഥാനില്‍ ന്യൂന പക്ഷമായ ഹിന്ദുക്കളും ക്രിസ്ത്യാനികളും അഭിമുഖീകരിക്കുന്ന കൊടിയ പീഡനം 
പല തവണ ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയതുമാണ് അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ചടുത്തോളം CAA നടപ്പിലാക്കിയത്.
തങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കല്‍ മാത്രമാണ്,ബിജെപി വളരെ വേഗത്തില്‍ തന്നെ മുന്നോട്ട് പോവുകയാണ് തങ്ങള്‍ ജനങ്ങളുടെ 
മുന്നില്‍ വോട്ടിനായി വെച്ച വെറുമൊരു കടലാസല്ല പ്രകടന പത്രിക എന്ന് അവര്‍ തെളിയിക്കുകയാണ്,പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തരമന്ത്രി 
അമിത് ഷാ,ബിജെപി അധ്യക്ഷന്‍ ജെപി നാദ്ദ എന്നിവര്‍ പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണം എന്ന കാര്യത്തില്‍ അതീവ 
താല്‍പ്പര്യം പുലര്‍ത്തുന്നവരാണ്,ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളിലും പാര്‍ട്ടി നേതാക്കള്‍,മുഖ്യമന്ത്രി മാര്‍ എന്നിവര്‍ തങ്ങള്‍ തെരഞ്ഞെടുപ്പ്
പ്രചാരണത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യവും വാഗ്ദാനവും ഒക്കെ പാലിക്കാന്‍ ശ്രമിക്കുകയാണ്.
ബിജെപി ഇടത് പക്ഷത്തില്‍ നിന്ന് അധികാരം പിടിച്ച തൃപുരയില്‍ ബിജെപി  സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും മാതൃകാപരമാണ്,വടക്ക് കിഴക്കിലെ
മികച്ച സ്മാര്‍ട്ട് സിറ്റി എന്ന നിലയില്‍ അഗര്‍ത്തല മാറുമ്പോള്‍ അതും ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കലാണ്.
ബിജെപി നേതൃത്വവും കേന്ദ്രമന്ത്രിമാരും ചര്‍ച്ചകളിലാണ് ഇനിയും പ്രകടന പത്രികയില്‍ പറഞ്ഞത്  നടപ്പിലാക്കുന്നതിനുള്ള തിരക്കിട്ട ചര്‍ച്ചകളില്‍.

Trending News