മഹാരാഷ്ട്രയിലും ഹരിയാനയിലും 3 മണിവരെ ഭേദപ്പെട്ട പോളിംഗ്...

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ്​ പുരോഗമിക്കുകയാണ്.

Last Updated : Oct 21, 2019, 04:20 PM IST
മഹാരാഷ്ട്രയിലും ഹരിയാനയിലും 3 മണിവരെ ഭേദപ്പെട്ട പോളിംഗ്...

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ്​ പുരോഗമിക്കുകയാണ്.

തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് മെച്ചപ്പെട്ട നിലയിലേയ്ക്ക് കടക്കുകയാണ്. 3 മാണിവരെയുള്ള പോളിംഗ് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ 40%വും ഹരിയാനയില്‍ 50%വുമാണ് പോളിംഗ് നടന്നത്.

രാവിലെ 7 മണിയ്ക്കാരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിയ്ക്ക് സമാപിക്കും.

ഹരിയാനയിലെ 90ഉം, മഹാരാഷ്​ട്രയിലെ 288ഉം നിയോജക മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത് ​. 
ഹരിയാനയില്‍ 1169 സ്ഥാനാര്‍ഥികളും മഹാരാഷ്​ട്രയില്‍ 3237 സ്ഥാനാര്‍ഥികളുമടക്കം 4400 പേരാണ്​ ജനവിധി തേടുന്നത്​.

എന്നാല്‍, പോളിംഗ് ശതമാനം കുറയുന്നത് ഇരു പാര്‍ട്ടികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

മഹാരാഷ്ട്രയിലും ഹരിയാനയിലും അധികാരത്തുടര്‍ച്ച ഉറപ്പിക്കാന്‍ ബിജെപി പോരാടുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. 

മഹാരാഷ്​ട്രയില്‍ ബിജെപി-ശിവസേന സഖ്യം പോരാടുമ്പോള്‍ എതിര്‍ ചേരിയില്‍ കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യമാണ് നിലകൊള്ളുന്നത്. 

അതേസമയം, ഹരിയാനയില്‍ ബിജെപി ഒറ്റയ്ക്ക് അങ്കത്തിനിറമ്പോള്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, ജെജെപി, ഐഎന്‍എല്‍ഡി, ആപ്പ്, ബിഎസ്പി എന്നീ രാഷ്ട്രീയ പാര്‍ട്ടികളാണ് അങ്കത്തട്ടില്‍.

 

More Stories

Trending News