അയോധ്യയില്‍ ഭൂമി പൂജ ചെയ്യേണ്ട പൂജാരിക്ക് കോറോണ സ്ഥിരീകരിച്ചു

അയോധ്യയിലെത്തുന്ന മോദി ഹനുമാൻ ഗാർഹി, രാംലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങൾ സന്ദർശിക്കും.  കൂടാതെ പള്ളിക്കായി അനുവദിച്ച സ്ഥലത്തും അദ്ദേഹം സന്ദർശനം നടത്തുമെന്നും സൂചനയുണ്ട്.    

Last Updated : Jul 30, 2020, 07:53 PM IST
    • 40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തറകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു.
    • അയോധ്യയിലെത്തുന്ന മോദി ഹനുമാൻ ഗാർഹി, രാംലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങൾ സന്ദർശിക്കും.
    • കൂടാതെ പള്ളിക്കായി അനുവദിച്ച സ്ഥലത്തും അദ്ദേഹം സന്ദർശനം നടത്തുമെന്നും സൂചനയുണ്ട്.
അയോധ്യയില്‍ ഭൂമി പൂജ ചെയ്യേണ്ട പൂജാരിക്ക് കോറോണ സ്ഥിരീകരിച്ചു

ലഖ്നൗ:  അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഭൂമിപൂജയിൽ പങ്കെടുക്കേണ്ട പൂജാരിയ്ക്ക് കോറോണ സ്ഥിരീകരിച്ചു.  മാത്രമല്ല സുരക്ഷയിലുണ്ടായിരുന്ന 16 പൊലീസുകാർക്കും കോറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  

രാമക്ഷേത്രം നിര്‍മ്മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കോറോണ (Covid19) പോസിറ്റീവായി കണ്ടെത്തിയത്. ഇയാള്‍ നിലവില്‍ ഹോം ക്വാറന്റീനിലാണ്.  ആഗസ്റ്റ് 5 ന് നടക്കുന്ന ഭൂമി പൂജയിൽ പ്രധാനമന്ത്രി അടക്കം പങ്കെടുക്കേണ്ടത്തയായിരുന്നു.  

Also read: രാജസ്ഥാൻ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വിമതർ 

അതേസമയം രമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കും. അയോധ്യയില്‍ ഓഗസ്റ്റ് 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുമെന്നും റിപ്പോർട്ട് ഉണ്ട്. 

അയോധ്യയിലെത്തുന്ന മോദി ഹനുമാൻ ഗാർഹി, രാംലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങൾ സന്ദർശിക്കും.  കൂടാതെ പള്ളിക്കായി അനുവദിച്ച സ്ഥലത്തും അദ്ദേഹം സന്ദർശനം നടത്തുമെന്നും സൂചനയുണ്ട്.  

Also read: നീന്തിക്കുളിച്ച് നടി സ്വാസിക, ചിത്രങ്ങൾ കാണാം.. 

ഭൂമി പൂജ നടക്കുന്നത് ഉച്ചയ്ക്ക് 12:15 നാണ്.  40 കിലോ ഭാരമുള്ള വെള്ളിക്കല്ലാണ് തറക്കല്ലിടൽ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാൽ ദാസ് മുന്നെ അറിയിച്ചിരുന്നു.  ചടങ്ങിന് മൂന്നു ദിവസം മുന്നെ പൂജകൾ ആരംഭിക്കും.   

40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തറകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു. തറക്കല്ലിടല്‍ ചടങ്ങിന് മൂന്ന് ദിവസം മുമ്പ് തന്നെ പൂജകള്‍ ആരംഭിക്കും.

Trending News