മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മു​ത്ത​ലാ​ഖ് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

മു​ത്ത​ലാ​ഖ് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ല്‍​കി. 

Last Updated : Aug 1, 2019, 10:34 AM IST
മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മു​ത്ത​ലാ​ഖ് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ല്‍​ഹി: മു​ത്ത​ലാ​ഖ് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ല്‍​കി. 

ഇതോടെ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമായി മാറി. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് അംഗീകാരത്തോടെ നിയമമായത്.  

മു​ത്ത​ലാ​ഖ് ചൊ​ല്ലി വി​വാ​ഹ ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന ഭ​ര്‍​ത്താ​വി​ന് മൂ​ന്നു വ​ര്‍​ഷം ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന മു​സ്ലിം വ​നി​താ വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ ബി​ല്‍(​മു​ത്ത​ലാഖ് നി​രോ​ധ​ന ബി​ല്‍) ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യി​രു​ന്നു.

2018 സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് നി​യ​മം നിലവില്‍ വരുന്നത്. 

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഇ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമായി ഈ ബില്ലിനെ കാണാം. സര്‍ക്കാരിന്‍റെ മാനുഷിക പരിഗണനയാണ് ഈ ബില്‍ വെളിവാക്കുന്നത്. കൂടാതെ, ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ നിരന്തര ശ്രമങ്ങളും അവര്‍ണ്ണനീയം തന്നെ!!

പലതവണ രാജ്യ സഭയുടെ പടി കയറിയ മുത്തലാഖ് ബില്‍ ജൂലൈ 30 നാണ് പാസായത്. ബില്ലിനെ 99  പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 84 പേരായിരുന്നു. 

പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ചാണ് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പാസാക്കിയത്. 

മുസ്ലീം പുരുഷന്‍ ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും. 

മുത്തലാഖ് ബില്‍ നടപ്പിലാക്കുന്ന വസ്തുതകള്‍:- 
1. ബില്‍ പാസായതോടെ രാജ്യത്ത് മുത്തലാഖ് കുറ്റമാകും 
2. മുത്തലാഖ് നല്‍കുന്ന വ്യക്തിക്ക് പരമാവധി 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
3. ഇരയ്‌ക്കോ ഇരയുടെ ബന്ധുവിനോ ഇനി  എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം.
4. സ്ത്രീയുടെ അനുമതിയുണ്ടെങ്കില്‍ ജാമ്യം അനുവദിക്കാ൦ 

രാജ്യത്തെ സംബന്ധിച്ചിടത്തോളം ഐതിഹാസികമായ ഒരു തീരുമാനമാണ് ഇത്. കൂടാതെ, മുസ്ലിം സഹോദരിമാര്‍ക്ക് മോദി സര്‍ക്കാരിന്‍റെ രക്ഷാ ബന്ധന്‍ സമ്മാനമായി ഈ ബില്ലിനെ കരുതാം...!!

 

Trending News