Presidential Election 2022 Result Live Updates: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരായിരിക്കും? ജനങ്ങള്‍ ആകാംഷയുടെ മുള്‍മുനയില്‍ നില്ക്കുമ്പോള് ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയായ വിവരം മാധ്യമങ്ങളെ അറിയിച്ചു.
ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിയപ്പോള്‍ NDA സ്ഥാനാർത്ഥി ദ്രൗപതി മുർമു ലീഡ് ചെയ്യുകയാണ്. എംപിമാരുടെ വോട്ടുകളാണ് ഒന്നാം റൗണ്ടില്‍ എണ്ണി തിട്ടപ്പെടുത്തിയത്. ആകെയുള്ള 771 എം പിമാരില്‍ വോട്ട് ചെയ്യാത്തതും അസാധുവായ വോട്ടുകളും ഒഴിവാക്കുമ്പോള്‍ അവശേഷിച്ചത് 748 വോട്ടാണ്. ഇതില്‍
540 പേര് ദ്രൗപതി മുർമുവിനാണ് വോട്ട് ചെയ്തത്. പ്രതിപക്ഷ സഖ്യ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 208 പേരുടെ വോട്ടുകള്‍ ലഭിച്ചു. ഒന്നാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 15 അംഗങ്ങളുടെ വോട്ടുകള്‍ അസാധു വായതായാണ് റിട്ടേണിംഗ് ഓഫീസര്‍ പി സി മോദി അറിയിയ്ക്കുന്നത്.
ദ്രൗപതി മുർമു 3,78,000 മൂല്യമുള്ള 540 വോട്ടുകളും യശ്വന്ത് സിൻഹ 1,45,600 മൂല്യത്തിൽ 208 വോട്ടുകളും നേടിയതായി റിട്ടേണിംഗ് ഓഫീസര്‍ പി സി മോദി അറിയിച്ചു.
Also Read: President Election 2022: ആരാണ് ദ്രൗപദി മുർമു? ശൂന്യതയില്‍ നിന്നാരംഭിച്ച പ്രയാണം അവസാനിക്കുക രാഷ്ട്രപതി ഭവനില്‍?
ഒന്നാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ തന്നെ NDA സ്ഥാനാര്‍ഥി ദ്രൗപതി മുർമുവിന് ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയ്ക്കെതിരെ വ്യക്തമായ മുൻതൂക്കം നേടിയിട്ടുണ്ട്. ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയായതോടെ രണ്ടാം റൗണ്ടില്‍ MLA മാരുടെ വോട്ടുകള്‍ എണ്ണി തുടങ്ങും. ശേഷം അന്തിമ ഫല പ്രഖ്യാപനം ഉണ്ടാകും.
രാവിലെ 11 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പാർലമെന്റ് ഹൗസിലെ റൂം നമ്പർ 63യിലാണ് വോട്ടെണ്ണൽ നടക്കുന്നത്,.
ഇത്തവണ ബിജെപി നയിക്കുന്ന NDA സ്ഥാനാർത്ഥി ദ്രൗപതി മുർമുവും പ്രതിപക്ഷ സഖ്യ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് പ്രധാന മത്സരം. 15-ാമത് രാഷ്ട്രപതി ജൂലൈ 25 ന് സത്യപ്രതിജ്ഞ ചെയ്യും.
കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആകെയുള്ള 10,69,358 വോട്ടുകളിൽ 7,02,044 വോട്ടുകൾ നേടിയാണ് രാം നാഥ് കോവിന്ദ് രാഷ്ട്രപതിയായത്. എതിർ സ്ഥാനാർത്ഥിയും എതിരാളിയുമായ മീരാ കുമാറിന് 3,67,314 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...