പ്രി​യ​ങ്ക​യു​ടെ സു​ര​ക്ഷാ വീ​ഴ്ച: സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജനറല്‍സെക്രട്ടറി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വ​സ​തി​യി​ല്‍ ഉ​ണ്ടാ​യ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ചയില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.

Last Updated : Dec 4, 2019, 06:36 PM IST
  • പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വ​സ​തി​യി​ല്‍ ഉ​ണ്ടാ​യ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ചയില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
  • 3 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാര്‍ക്ക് സ​സ്‌​പെ​ന്‍​ഷന്‍
പ്രി​യ​ങ്ക​യു​ടെ സു​ര​ക്ഷാ വീ​ഴ്ച: സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജനറല്‍സെക്രട്ടറി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വ​സ​തി​യി​ല്‍ ഉ​ണ്ടാ​യ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ചയില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.

സംഭവത്തെക്കുറിച്ച് സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. കൂടാതെ 3 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​റി​യി​ച്ചു. അതേസമയം, സു​ര​ക്ഷ​യി​ല്‍ ഒ​രു ശ​ത​മാ​നം പോ​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും വ്യക്തമാക്കി. സു​ര​ക്ഷാ ഭ​ട​ന്മാ​ര്‍​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യതാണ് സു​ര​ക്ഷാ വീ​ഴ്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രി​യ​ങ്ക​യു​ടെ വ​സ​തി​യി​ലേ​ക്ക് രാ​ഹു​ല്‍ ഗാ​ന്ധി എ​ത്തു​മെ​ന്നു പ​റ​ഞ്ഞ സ​മ​യ​ത്തു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റേ​തി​നു സ​മാ​ന​മാ​യ വാ​ഹ​ന​ത്തി​ല്‍ ഏ​താ​നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​താ​ണു സു​ര​ക്ഷാ ഭ​ട​ന്മാ​ര്‍​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യ​ത്, അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയും ഈ വിഷയത്തില്‍ അദ്ദേഹം സഭയില്‍ മറുപടി നല്‍കിയിരുന്നു. കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വസതിയിലുണ്ടായ സുരക്ഷാ വീഴ്ച തികച്ചും യാദൃശ്ചികമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

പ്രിയങ്കാ ഗാന്ധിയുടെ വസതിയിലുണ്ടായ സുരക്ഷാ വീഴ്ചയോടെ തങ്ങളുടെ നേതാക്കളുടെ ജീവന് അപകട സാധ്യതയേറുകയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന കോണ്‍ഗ്രസ് എം.പിമാരുടെ വാദത്തിന് മറുപടി നല്‍കവേ ആണ് അമിത് ഷാ ഇപ്രകാരം പറഞ്ഞത്.

Trending News