ബംഗളൂരു: Bharat Jodo Yatra: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകരാൻ ഇന്ന് പ്രിയങ്ക ഗാന്ധി എത്തും. ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയില്‍ സോണിയാ ഗാന്ധിയും ഉണ്ട്. കര്‍ണാടകത്തില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്രയിൽ പങ്കെടുത്തു. അവശത മറന്നുകൊണ്ടാണ് രാഹുലിനൊപ്പം ഇത്രയും ദൂരം സോണിയ പദയാത്ര നടത്തിയത്. ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോഡോ യാത്ര. രാഹുലിനൊപ്പം അഭിവാദ്യം ചെയ്തുകൊണ്ടുള്ള സോണിയ ഗാന്ധിയുടെ പദയാത്ര പ്രവര്‍ത്തകര്‍ക്ക് വളരെയധികം ആവേശമായി. ഒപ്പം ഭിന്നത മറന്ന് ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യയും യാത്രിയില്‍ അണിനിരന്നു. കര്‍ണാടകയിൽ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് കര്‍ണാടക സ്വദേശിയായ ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മെസുരുവിൽ തങ്ങിയ സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
Also Read: ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും; സോണിയയും പ്രിയങ്കയും പദയാത്രയിൽ പങ്കുചേരും
ഈ സമയം ഒന്നിച്ചു പോകണമെന്ന കർശന നിർദ്ദേശമാണ് സിദ്ധരാമയ്യക്കും ശിവകുമാറിനും സോണിയുടെ ഗാന്ധി നൽകിയത് എന്നാണ് റിപ്പോർട്ട് . രാജ്യത്ത് ഐക്യം ഊട്ടിയുറപ്പിക്കാൻ നടത്തുന്ന ഭാരത് ജോടോ യാത്ര കര്‍ണാടക കോണ്‍ഗ്രസിലെ ഭിന്നതയും പരിഹരിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലൂടെ നടന്ന പദയാത്രയ്ക്ക് കേരളത്തിലേത് പോലെ മികച്ച ജനപങ്കാളിത്തമാണ് കാണുന്നത്. വരും ദിവസങ്ങളില്‍ ബിജെപി ഭരണമുള്ള മേഖലയിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം പതിന്മടങ്ങ് വർധിച്ചു. പിആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നുവെന്നത് വലിയൊരു സത്യമാണ്. ഇതിനിടയിൽ കർണാടകയിൽ പരിപാടിയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച കോണ്‍ഗ്രസ് ഫ്‌ളക്‌സുകളെ ചൊല്ലി വിവാദം കനക്കുകയാണ്. ഫ്‌ളക്‌സുകളില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോ ഇടംപിടിച്ചതാണ് വിവാദമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഫ്‌ളക്‌സ് വലിയ രീതിയിൽ വൈറലാവുകയാണ്.
Also Read:
ഫ്‌ളക്‌സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. എതിരാളികളുടെ പ്രവര്‍ത്തികളാണ് ചിത്രങ്ങള്‍ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് പറയുന്നത്. മാത്രമല്ല ഫ്‌ളക്‌സിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നും മാണ്ഡ്യ ജില്ലയില്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബര്‍ 7 ന് ആരംഭിച്ച ഭാരത് ജോഡി യാത്ര സെപ്റ്റംബര്‍ 30 ന് കര്‍ണാടകയില്‍ എത്തി. സംസ്ഥാനത്ത് യാത്ര എത്തുന്നതിനുമുന്നേ തന്നെ യാത്രയെ സ്വാഗതം ചെയ്തുള്ള നാല്പതോളം ഫ്‌ളക്‌സുകൾ കീറിയതായി ശ്രദ്ധയില്‍പ്പെടുകയും ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ കീറിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Also Read:
നേരത്തെ കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സില്‍ സവര്‍ക്കറുടെ ചിത്രം വൈറലായിരുന്നു. ആ സമയത്ത് ഇതിനെ കോണ്‍ഗ്രസ് അച്ചടി പിഴവെന്നാണ് വിശേഷിപ്പിച്ചത്. ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്ത് കേരളത്തില്‍ പതിച്ച ഫ്‌ളക്‌സിലാണ് ഇത്തരമൊരു അബദ്ധം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പറ്റിയത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഉണ്ടായിരുന്നത്. ഇതിൽ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. എറണാകുളം ജില്ലയിലെ അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം ഇടംപിടിച്ചത്. വിവാദമായതോടെ ഈ ചിത്രത്തിനു മുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ജില്ലാ നേതൃത്വം പ്രാദേശിക നേതാക്കളോടു വിശദീകരണം തേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...