'വാഗ്ദാനം പാലിച്ചു', നരേന്ദ്രമോദിയുടെ പഴയ ചിത്രത്തിനൊപ്പം രാം മാധവിന്‍റെ ട്വീറ്റ്!!

അതേ, പ്രധാനമന്ത്രി വാക്കുപാലിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പുമുതല്‍ മുന്നോട്ടുവച്ചിരുന്ന ഒരു വലിയ ആവശ്യമാണ് ഇന്ന് അദ്ദേഹം സ്വയം നടപ്പിലാക്കിയത്!!

Last Updated : Aug 5, 2019, 05:57 PM IST
'വാഗ്ദാനം പാലിച്ചു', നരേന്ദ്രമോദിയുടെ പഴയ ചിത്രത്തിനൊപ്പം രാം മാധവിന്‍റെ ട്വീറ്റ്!!

ന്യൂഡല്‍ഹി: അതേ, പ്രധാനമന്ത്രി വാക്കുപാലിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പുമുതല്‍ മുന്നോട്ടുവച്ചിരുന്ന ഒരു വലിയ ആവശ്യമാണ് ഇന്ന് അദ്ദേഹം സ്വയം നടപ്പിലാക്കിയത്!!

ജമ്മു-കശ്മീരിന്‍റെ പ്രത്യേകപദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയചിത്രത്തിനൊപ്പം ''വാഗ്ദാനം പാലിച്ചു" എന്ന ട്വീറ്റുമായി ബിജെപി  ദേശീയ ജനറല്‍സെക്രട്ടറി രാം മാധവ്.

ട്വീറ്റിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രം വളരെ പഴയ ഒരു പരിപാടിയുടെതെന്ന് വ്യക്തം. പിന്നില്‍ കാണുന്ന ബാനറില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൂ, ഭീകരവാദം ഇല്ലാതാക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നെഴുതിയ ബാനര്‍ കാണാം. എന്നാല്‍ പരിപടി എന്ന് നടന്നതെന്നു വ്യക്തമല്ല. 

ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചു. ഇതു സംബന്ധിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറത്തുവിടുകയും ചെയ്തു.

 

 

Trending News