അഗസ്റ്റവെസ്റ്റ്‌ ലാന്‍ഡ് കേസ് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അന്വേഷിക്കും

ഈ ആഴ്ച്ച പുന:സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയുടെ ചെയര്‍മാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസാണ്.

Last Updated : May 8, 2016, 01:33 PM IST
അഗസ്റ്റവെസ്റ്റ്‌ ലാന്‍ഡ് കേസ് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അന്വേഷിക്കും

പാര്‍ലമെന്റിന് അകത്തും പുറത്തും പുകഞ്ഞ് കൊണ്ടിരിക്കുന്ന അഗസ്റ്റവെസ്റ്റ്‌ ലാന്‍ഡ് അഴിമതിയെ കുറിച്ച്  പാര്‍ലമെന്റിന്‍റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അന്വേഷിക്കുമെന്ന് വാര്‍ത്ത. ഈ ആഴ്ച്ച പുന:സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയുടെ ചെയര്‍മാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസാണ്.

ഏപ്രില്‍ 30നാണ് പഴയ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്.പുതിയ കമ്മിറ്റി ടുജി അഴിമതി കേസിലെയും ,കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലെയും ചില കാര്യങ്ങളെ കുറിച്ചും അന്വേഷിക്കും എന്നാണ് വിവരം.  

Trending News