പഞ്ചാബ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രവചനങ്ങള്‍ തെറ്റിക്കാതെ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് BJPയില്‍ ചേരുന്നു. അദ്ദേഹം രൂപീകരിച്ച പുതിയ പാര്‍ട്ടിയും ബിജെപിയില്‍ ലയിയ്ക്കും.
Punjab Election Result 2022: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണിയ്ക്ക് തന്നെ പഞ്ചാബിലും ആരംഭിച്ചു. 117 നിയമസഭാ സീറ്റുകളിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും വിധി ഇന്നറിയാൻ കഴിയും.
പഞ്ചാബ് രാഷ്ട്രീയം പുതിയ വഴിത്തിരിവില്‍. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ന് ചണ്ഡീഗഢില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഒരു മാസത്തിനിടെയിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഡൽഹി സന്ദർശനമാണ് ഇത്.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് BJPയിലേയ്ക്ക് ചുവടുമാറ്റുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പാര്‍ട്ടിയുടെ ദേശീയ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച തകൃതിയായി നടക്കുകയാണ്.
മുൻ പഞ്ചാബ് കോൺഗ്രസ് മേധാവികളായ സുനിൽ ജഖർ, പ്രതാപ് സിംഗ് ബജ്വ, ബിയാന്ത് സിംഗിന്റെ ചെറുമകൻ രവ്നീത് സിംഗ് ബിറ്റു എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയായേക്കും എന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട അവസ്ഥയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. എന്നാല്‍, നേതാക്കള്‍ തമ്മിലുള്ള കലഹം പഞ്ചാബ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.