കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: രണ്ടു പ്രത്യയശാസ്‌ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമെന്ന് രാഹുല്‍ഗാന്ധി

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നരേന്ദ്രമോദി സര്‍ക്കാരിനും ബിജെപി യ്ക്കുമെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണ്ണാടക തെരഞ്ഞെടുപ്പിനെ രണ്ടു പ്രത്യയശാസ്‌ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്‌. 

Last Updated : Apr 19, 2018, 10:17 AM IST
കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: രണ്ടു പ്രത്യയശാസ്‌ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമെന്ന് രാഹുല്‍ഗാന്ധി

ബംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നരേന്ദ്രമോദി സര്‍ക്കാരിനും ബിജെപി യ്ക്കുമെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണ്ണാടക തെരഞ്ഞെടുപ്പിനെ രണ്ടു പ്രത്യയശാസ്‌ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്‌. 

മോദി സര്‍ക്കാര്‍ സമ്പന്നരായ ജനങ്ങള്‍ക്ക് പ്രയോജനകരമായ നയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നതായി അദ്ദേഹം ആരോപിച്ചു. 

കർണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പാര്‍ട്ടി പ്രവർത്തകരെ കൂടുതല്‍ ആവേശഭരിതരാക്കാനും അവരുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മറന്നില്ല. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും പാര്‍ട്ടിയുടെ കരുത്താണ്, കോൺഗ്രസ്സ് ഒന്നാകുമ്പോൾ, ലോകത്തെ ഒരു ശക്തിയ്ക്കും പാര്‍ട്ടിയെ തോൽപ്പിക്കാന്‍ കഴിയില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രചാരണവേളയില്‍ ലഭിക്കുന്ന സ്നേഹം തെളിയിക്കുന്നത് കര്‍ണ്ണാടകയില്‍ വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ്, അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് പാര്‍ട്ടി എന്നും പാവങ്ങള്‍ക്കൊപ്പമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 8,000 കോടി രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടി ചിലവഴിച്ചത്. കര്‍ണാടക സര്‍ക്കാര്‍ തങ്ങള്‍ നല്‍കിയ വാഗ്ദാനം പാലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

Trending News