ട്വീറ്റ​ര്‍ ഫോ​ളോ​വേ​ഴ്‌​സ് ഒ​രു കോ​ടി, ആ​ഘോ​ഷമാക്കാന്‍ രാഹുല്‍ അ​മേ​ത്തി​യി​ല്‍!!

കോ​ണ്‍​ഗ്ര​സ് മു​ന്‍ അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ട്വീ​റ്റ​ര്‍ ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണം ഒ​രു കോ​ടി ക​വി​ഞ്ഞു. ഇ​ത് ആ​ഘോ​ഷമാക്കാനും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും സന്ദര്‍ശിക്കാനുമായി രാഹുല്‍ ഗാന്ധി അമേത്തിയില്‍ എത്തി. 

Last Updated : Jul 10, 2019, 06:04 PM IST
ട്വീറ്റ​ര്‍ ഫോ​ളോ​വേ​ഴ്‌​സ് ഒ​രു കോ​ടി, ആ​ഘോ​ഷമാക്കാന്‍ രാഹുല്‍ അ​മേ​ത്തി​യി​ല്‍!!

അമേത്തി: കോ​ണ്‍​ഗ്ര​സ് മു​ന്‍ അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ട്വീ​റ്റ​ര്‍ ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണം ഒ​രു കോ​ടി ക​വി​ഞ്ഞു. ഇ​ത് ആ​ഘോ​ഷമാക്കാനും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും സന്ദര്‍ശിക്കാനുമായി രാഹുല്‍ ഗാന്ധി അമേത്തിയില്‍ എത്തി. 

അമേത്തിയില്‍ നേരിട്ട അപ്രതീക്ഷിത പരാജയത്തിനുശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തുന്നത്‌. 

രാഹുല്‍ ഗാന്ധി തന്‍റെ ഈ സന്ദര്‍ശനത്തില്‍നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ തന്‍റെ ട്വീറ്ററിലൂടെയാണ് അദ്ദേഹം വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. അമേത്തിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും മണ്ഡലത്തില്‍ എത്തുമ്പോള്‍ സ്വന്തം ഭവനത്തില്‍ എത്തുന്ന പ്രതീതിയാണെനും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. 
 
എന്നാല്‍, രാഹുല്‍ ഗാന്ധി അമേത്തിയില്‍ എത്തുന്നതിന് മുന്‍പേ മണ്ഡലത്തിലെ രാഷ്ട്രീയരംഗം ചൂടുപിടിച്ചിരിയ്ക്കുകയാണ്. രാഹുല്‍ എത്തുന്നതിന് മുന്‍പേ അമേത്തിയിലെ കോണ്‍ഗ്രസ്‌ ഓഫീസിന് മുന്‍പില്‍ "നീതി നല്‍കണ"മെന്നാവശ്യപ്പെടുന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സഞ്ജയ്‌ ഗാന്ധി ആശുപത്രിയില്‍ അടുത്തിടെ നടന്ന ചികിത്സാ പിഴവുകളായിരുന്നു പോസ്റ്ററിന്‍റെ ഉള്ളടക്കം. എന്നാല്‍ പോസ്റ്ററില്‍ പ്രസാധകന്‍റെ പേര് ചേര്‍ത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

 

More Stories

Trending News