മുങ്ങുന്ന 'കോണ്‍ഗ്രസ്' കപ്പലില്‍ നിന്ന് ചാടാനൊരുങ്ങി കപ്പിത്താന്‍!!

നിലവില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ആരാണെന്നു പോലും ആര്‍ക്കും അറിയില്ലെന്നും ചൗഹാന്‍ പറഞ്ഞു.

Last Updated : Jun 27, 2019, 11:09 AM IST
മുങ്ങുന്ന 'കോണ്‍ഗ്രസ്' കപ്പലില്‍ നിന്ന് ചാടാനൊരുങ്ങി കപ്പിത്താന്‍!!

ഹൈദരാബാദ്: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുറച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി വൈസ് പ്രസിഡന്‍റ് ശിവ് രാജ് സി൦ഗ് ചൗഹാന്‍.

മുങ്ങുന്ന കപ്പലില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ക്യാപ്റ്റനാണ് രാഹുലെന്നാണ് ചൗഹാന്‍ പറയുന്നത്. അവസാന നിമിഷം വരെ തന്നെ വിശ്വസിച്ച് നിലനിന്ന യാത്രക്കാരെ രക്ഷപ്പെടുത്താന്‍ രാഹുല്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മുങ്ങുന്ന കപ്പലില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാനാകും ഏതൊരു കപ്പിത്താനും ശ്രമിക്കുക. എന്നാല്‍, 'കോണ്‍ഗ്രസ്' കപ്പലില്‍ നിന്നും രാഹുല്‍ എന്ന കപ്പിത്താന്‍ ആദ്യം ചാടി രക്ഷപെടാന്‍ ശ്രമിക്കുകയാണ്- ചൗഹാന്‍ വ്യക്തമാക്കി.  

നിലവില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ആരാണെന്നു പോലും ആര്‍ക്കും അറിയില്ലെന്നും ചൗഹാന്‍ പറഞ്ഞു. പാര്‍ട്ടി നേടിയ വിജയത്തില്‍ പ്രശംസ ഏറ്റുവാങ്ങി വിശ്രമിക്കുകയല്ല പ്രധാനമന്ത്രിയും അമിത് ഷായും പാര്‍ട്ടി പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. 

ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ എസ്.പി – ബി.എസ്.പി സഖ്യം തകര്‍ന്നതോടെ പ്രതിപക്ഷത്തിന്‍റെ നില പരുങ്ങലിലാണെന്നും തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്നും ചൗഹാന്‍ പറയുന്നു. 

മധ്യപ്രദേശിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസിന് വോട്ടുചെയ്തതില്‍ ജനങ്ങള്‍ ഇന്ന് ദുഃഖിക്കുന്നു. സെക്രട്ടേറിയറ്റ് ഇടനിലക്കാരുടെ താവളമായി മാറിയെന്നും മുന്‍ മുഖ്യമന്ത്രികൂടിയായ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

Trending News