Rahul Gandhi : അ'യോഗ്യനായ എംപി'; ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി

Rahul Gandhi Twitter Bio : മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവിന് ലഭിച്ചതിന് പിന്നാലെയാണ് വയനാട് എംപിയായ രാഹുൽ ഗാന്ധിയെ ലോക്സഭ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് Dis’Qualified MP എന്ന് ട്വിറ്റർ ബയോയിൽ കൂട്ടിച്ചേർത്തത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 01:35 PM IST
  • മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ ശിക്ഷ കിട്ടയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം ഇല്ലാതെയായത്
  • വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധിയെ ലോക്സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്
Rahul Gandhi : അ'യോഗ്യനായ എംപി'; ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : പാർലമെന്റ് അംഗത്വത്തിൽ നിന്നും അയോഗ്യനായതിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബയോയിൽ മാറ്റം വരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇംഗ്ലീഷിൽ Dis’Qualified MP എന്നാണ് രാഹുൽ ഗാന്ധി തന്റെ ബയോയിൽ കുറിച്ചിരിക്കുന്നത്. അ'യോഗ്യൻ അല്ലെങ്കിൽ യോഗ്യതയുള്ള അയോഗ്യൻ എന്ന് അർഥം വരുന്ന രീതിയിലാണ് വായനാട് മുൻ എംപി തന്റെ അക്കൗണ്ടിൽ ചേർത്തിരിക്കുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവ് സൂറത്തിലെ കോടതി വിധിക്കുന്നത്. തുടർന്ന് ലോക്സഭ സെക്രട്ടറിയേറ്റ് കോൺഗ്രസ് നേതാവിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കുകയായിരുന്നു.

അതേസമയം രാഹുൽ ഗാന്ധിക്കെതിരെ എടുത്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ സത്യാഗ്രഹം രാജ്ഘട്ടിൽ ആരംഭിച്ചു.  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം.

ALSO READ : Rahul Gandhi Disqualification: രാഹുൽ അയോഗ്യൻ;ഇനി വയനാട് എന്ത് സംഭവിക്കും?

തന്നെ അയോഗ്യനാക്കിയെ ലോക്സഭ സെക്രട്ടറിയേറ്റ് നടപടിയിൽ മറുപടിയുമായി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വാർത്തസമ്മേളനം നടത്തിയിരുന്നു. ജയിലിലടച്ച് തന്നെ നിശബ്ദനാക്കാൻ കഴിയുമെന്ന് കരുതേണ്ട. താൻ ഒന്നിനെയും ഭയപ്പെടുന്നവനല്ല. മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോടായി പറഞ്ഞു. താൻ മാപ്പ് പറയില്ലയെന്ന് തന്റെ പേരി സർവർക്കർ എന്നല്ല രാഹുൽ ഗാന്ധി എന്നാണെന്നും കോൺഗ്രസ് നേതാവ് പ്രതികരിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റിൻറെയാണ് ഉത്തരവ് എത്തിയത്. ഇന്നലെ മുതലാണ് അയോഗ്യത പ്രാബല്യത്തിൽ കൊണ്ട് വന്നത്.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു റാലിയിൽ, "എല്ലാ കള്ളന്മാരുടെയും പേരിന് പിന്നില്‍ മോദിയെന്ന പേര് എങ്ങിനെ ഉണ്ടാവുന്നു? എന്ന പരാമർശമാണ് വിവാദമായത്. ഇതിന് പിന്നാലെ ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാന നഷ്ടക്കേസ് നൽകുകയായിരുന്നു. വാദം കേട്ട കോടതി രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 2 വർഷം തടവിന് വിധിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News