ഗുജറാത്ത് തെരഞ്ഞെടുപ്പ്: എട്ടാമത്തെ ചോദ്യവുമായി രാഹുല്‍ഗാന്ധി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടു ബന്ധപ്പെട്ട് എട്ടാമത്തെ ചോദ്യവുമായി രാഹുല്‍ ഗാന്ധി. എഴാം ശമ്പള കമ്മീഷനും വിലക്കയറ്റവും ആയിരുന്നു കഴിഞ്ഞ ചോദ്യത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത്തവണത്തെ ചോദ്യം പ്രധാനപ്പെട്ടത് തന്നെയാണ്. എട്ടാമത്തെ ചോദ്യം ഗുജറാത്തിലെ ശിശുമരണത്തെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയുമാണ്‌. 

Last Updated : Dec 6, 2017, 06:20 PM IST
ഗുജറാത്ത് തെരഞ്ഞെടുപ്പ്: എട്ടാമത്തെ ചോദ്യവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടു ബന്ധപ്പെട്ട് എട്ടാമത്തെ ചോദ്യവുമായി രാഹുല്‍ ഗാന്ധി. എഴാം ശമ്പള കമ്മീഷനും വിലക്കയറ്റവും ആയിരുന്നു കഴിഞ്ഞ ചോദ്യത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത്തവണത്തെ ചോദ്യം പ്രധാനപ്പെട്ടത് തന്നെയാണ്. എട്ടാമത്തെ ചോദ്യം ഗുജറാത്തിലെ ശിശുമരണത്തെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയുമാണ്‌. 

ഗുജറാത്തിലെ ശിശുക്കള്‍ക്ക് ഭീഷണിയായി നിലകൊള്ളുന്ന പോഷകാഹാരക്കുറവ്, ഉയർന്ന ശിശുമരണനിരക്ക് എന്നിവ ചൂണ്ടിക്കാണിക്കുകയാണ് രാഹുല്‍ ഗാന്ധി തന്‍റെ എട്ടാമത്തെ ചോദ്യത്തിലൂടെ. ഇതാണോ ബിജെപി സര്‍ക്കാരിന്‍റെ ആരോഗ്യ പരിരക്ഷാ നയമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. 

ഗുജറാത്തിലെ 39% കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. 1000 ശിശുക്കളില്‍ 33 പേര്‍ മരണത്തിന് കീഴടങ്ങുന്നു. ആരോഗ്യ സംരക്ഷണ ചെലവ് വർധിക്കുന്നു, ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടർമാർ ഇല്ല, ഭുജിലെ സര്‍ക്കാര്‍ ആശുപത്രി സുഹൃത്തിനു നല്‍കി, ഇതാണോ താങ്കളുടെ ആരോഗ്യ പരിപാലന സംവിധാനം? അദ്ദേഹം ചോദിച്ചു. 

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം പോഷകാഹാരക്കുറവ് മൂലം ഏറ്റവും കൂടുതല്‍ ശിശുക്കള്‍ മരിക്കാനിടയായത് ഗുജറാത്തില്‍ ആയിരുന്നു എന്നത് വിസ്മരിക്കാനാവില്ല.  

 

Trending News