നരേന്ദ്ര മോദിയേക്കാള്‍ വിവേകശാലി രാഹുല്‍ ഗാന്ധിയെന്ന്‍ ജയറാം രമേഷ്

നരേന്ദ്ര മോദിയേക്കാള്‍ വിവേകശാലി രാഹുല്‍ ഗാന്ധിയെന്ന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്‌താല്‍ ഏറ്റവും ഊർജസ്വലതയുള്ളതും  മൂല്യബോധമുള്ള വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്ന് ജയറാം രമേഷ് പറഞ്ഞു.

Last Updated : Jun 15, 2016, 12:51 AM IST
നരേന്ദ്ര മോദിയേക്കാള്‍ വിവേകശാലി രാഹുല്‍ ഗാന്ധിയെന്ന്‍  ജയറാം രമേഷ്

ന്യൂഡല്‍ഹി:നരേന്ദ്ര മോദിയേക്കാള്‍ വിവേകശാലി രാഹുല്‍ ഗാന്ധിയെന്ന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്‌താല്‍ ഏറ്റവും ഊർജസ്വലതയുള്ളതും  മൂല്യബോധമുള്ള വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്ന് ജയറാം രമേഷ് പറഞ്ഞു.

വസ്തുതകളെ വളച്ചൊടിക്കുന്നതിൽ മോദിയേക്കാൾ കഴിവ് രാഹുലിനാണെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. രാഹുല്‍ എത്രയും പെട്ടെന്ന് കോണ്‍ഗ്രസ് തലപ്പത്തെത്തും എന്നു താന്‍ ഉറച്ചു വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും ഉത്സാഹിയും പ്രഗത്ഭനുമായ നേതാവാണ് രാഹുല്‍. 

ജനങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ ഇടപടെലുകൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കാര്യങ്ങൾ തീരുമാനിക്കുന്നതിൽ അദ്ദേഹത്തിന് സ്വന്തം ശൈലിയുണ്ട്.  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 130 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇത്രയും മോശമായ സാഹചര്യമുണ്ടയിട്ടില്ലെന്നും   ജയറാം രമേഷ് കൂട്ടിച്ചേര്‍ത്തു.

Trending News